ഫ്രീ ട്രാൻസ്ഫറിൽ റിയൽ മാഡ്രിഡിലേക്ക് ചേക്കേറുമെന്ന അഭ്യൂഹം ശക്തമായിരിക്കെ, ഈ സീസണോടെ കരാർ അവസാനിക്കുന്ന സൂപ്പർ താരം എംബാപ്പെയെ ടീമിൽ നിലനിർത്താനുള്ള ശ്രമത്തിലാണ് പിഎസ്ജി. അതിനായി താരത്തിന് ക്ലബ്ബിലെ ഏറ്റവും ഉയർന്ന വേതനം നൽകുന്ന കരാർ നൽകാനൊരുങ്ങുകയാണ് പിഎസ്ജി.
എംബാപ്പെക്ക് നൽകുന്ന പുതിയ കരാറിലൂടെ താരത്തിന്, മെസ്സിക്കും നെയ്മർക്കും നൽകുന്ന വേതനത്തെക്കാൾ ഉയർന്ന വേതനം നൽകാനാണ് പിഎസ്ജി ഉദ്ദേശിക്കുന്നത്. നിലവിൽ 41 മില്ല്യൺ യൂറോ പ്രതിവർഷം വേതനമാണ് മെസിക്കും നെയ്മർക്കും, പിഎസ്ജി നൽകുന്നത്. എന്നാൽ എംബാപ്പെ ഈ കരാർ സ്വീകരിക്കുമോ അതോ റിയൽ മാഡ്രിഡിൽ കളിക്കുകയെന്ന തന്റെ സ്വപ്നം നിറവേറ്റുമോയെന്ന് കണ്ടറിയണം.
ഈ സീസൺ അവസാനിക്കുന്നതോടെ ഫ്രീ ട്രാൻസ്ഫറിൽ എംബാപ്പെയെ സാന്റിയാഗോ ബെർണബ്യൂവിൽ എത്തിക്കാമെന്ന പ്രതീക്ഷയിലാണ് റിയൽ മാഡ്രിഡ്. നേരത്തെ താരം റയൽ മാഡ്രിഡുമായി പ്രീ കോണ്ട്രാക്റ്റ് ഒപ്പിട്ടുവെന്ന ശക്തമായ അഭ്യൂഹം ഉണ്ടായിരുന്നുവെങ്കിലും, താരം അത് നിഷേധിക്കുകയായിരുന്നു.
Post a Comment