സൂപ്പർ താരം ലയണൽ മെസ്സി അടുത്ത മാസം നടക്കാനിരിക്കുന്ന അർജന്റീനയുടെ ലോകകപ്പ് യോഗ്യത മത്സരത്തിൽ തിരിച്ചെത്തിയേക്കും. കോവിഡ് പിടിപ്പെട്ടതിനെ തുടർന്ന് ചിലിക്കെതിരെയും കൊളംബിയകെതിരെയും അർജന്റീനയുടെ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ടീമിൽ മെസ്സിയെ, പരിശീലകൻ സ്കോളനി ഉൾപ്പെടുത്തിയിരുന്നില്ല. ഫിറ്റ്നസ് വീണ്ടെടുക്കാത്തതിനെ തുടർന്ന് താരത്തിന് പരിശീലകൻ വിശ്രമം അനുവദിക്കുകയായിരുന്നു.
മാർച്ചിൽ വെനസ്വേല, ഇക്വഡോർ എന്നീ ടീമുകൾക്കെതിരെയാണ് അർജന്റീനയുടെ ലോകകപ്പ് യോഗ്യത മത്സരം. 15 മത്സരങ്ങളിൽ നിന്ന് 35 പോയിന്റുമായി ബ്രസീലിന് പിറകെ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തുള്ള അർജന്റീന, നേരത്തെ ഖത്തർ ലോകകപ്പിനുള്ള യോഗ്യത നേടിയിരുന്നു.
മെസ്സിയുടെ അഭാവത്തിലും കഴിഞ്ഞ മത്സരത്തിൽ ചിലിയെയും കൊളംബിയയെയും അർജന്റീന തോൽപ്പിച്ചിരുന്നു.
Post a Comment