തന്റെ ഫുട്ബോൾ ജീവിതം അവസാനിക്കുന്നതിന് മുമ്പ് അമേരിക്കൻ ഫുട്ബോൾ ലീഗായ എം എൽ എസിൽ കളിക്കാൻ ആഗ്രഹമുണ്ടെന്ന് പിഎസ്ജി സൂപ്പർ താരം നെയ്മർ. ഒരു സീസണെങ്കിലും തനിക്ക് എം എൽ എസിൽ കളിക്കണമെന്നാണ് താരം പറഞ്ഞത്.
"ഒരു സീസണെങ്കിലും എം എൽ എസിൽ കളിക്കാൻ എനിക്ക് ആഗ്രഹമുണ്ട്. എം എൽ എസ് സീസണിന് നീളം കുറവാണ്, അതുകൊണ്ട് തനിക്ക് മൂന്ന് മാസം വെക്കേഷൻ ലഭിക്കും". താരം ചിരിച്ചുകൊണ്ട് പറഞ്ഞു.
2017 ലാണ് താരത്തെ റെക്കോർഡ് തുകക്ക് പിഎസ്ജി ബാഴ്സലോണയിൽ നിന്ന് പാർക്ക് ഡെസ് പ്രിൻസിൽ എത്തിക്കുന്നത്. നിലവിൽ 2025 വരെയാണ് നെയ്മറിന് പിഎസ്ജിയുമായി കരാറുള്ളത്.
Post a Comment