പ്രതിരോധ താരം ജെയിംസ് ജസ്റ്റിന് പുതിയ കരാർ നൽകി ലെസ്റ്റർ സിറ്റി. 2026 വരെയുള്ള ഒരു പുതിയ കരാർ ആണ് ലെസ്റ്റർ സിറ്റി താരത്തിന് നൽകിയത്.
" എന്റെ താമസം ഇവിടെ നീട്ടുന്നതിൽ എനിക്ക് സന്തോഷമുണ്ട്, കിംഗ് പവർ സ്റ്റേഡിയത്തിലും എല്ലാ എവേ ഗെയിമുകളിലും യൂറോപ്യൻ മത്സരങ്ങളിലും ആരാധകർ ഞങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് എനിക്ക് കാണാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു."
“എനിക്ക് ഇപ്പോൾ ഒരേയൊരു സ്ഥലമേ ഉള്ളൂ, അത് ലെസ്റ്റർ സിറ്റിയാണ്. കഴിഞ്ഞ ഒരു വർഷമായി ഞാൻ പരിക്കേറ്റ് പുറത്തായപ്പോൾ അവർ എന്നിൽ വലിയ വിശ്വാസം അർപ്പിച്ചു. ഞാൻ പരിക്കിൽ നിന്ന് മടങ്ങിവരുമ്പോൾ എനിക്ക് ഒരു പുതിയ കരാർ നൽകാൻ അവർ തയ്യാറായി, ലെസ്റ്റർ സിറ്റി എത്ര മികച്ച ക്ലബ്ബാണെന്ന് ഇത് കാണിക്കുന്നു." - LCFC ടിവിയോട് സംസാരിക്കവെ താരം പറഞ്ഞു..
2019ൽ ലൂട്ടൺ ടൗണിൽ നിന്നാണ് താരം ലെസ്റ്റർ സിറ്റിയിൽ എത്തുന്നത്. ലെസ്റ്റർ സിറ്റി പരിശീലകനായതിന് ശേഷമുള്ള റോഡ്‌ജേഴ്‌സിന്റെ ആദ്യ സൈനിംഗ് ആയിരുന്നു താരത്തിന്റേത്.
ക്ലബ്ബിനായി 54 മത്സരങ്ങൾ കളിച്ച താരം, 2021 ഫെബ്രുവരിയിൽ പറ്റിയ പരിക്കിനെ തുടർന്ന് 11 മാസത്തോളം താരത്തിന് കളിക്കളത്തിൽ നിന്ന് വിട്ട് നിൽക്കേണ്ടി വന്നിരുന്നു. തുടർന്ന് ഈ കഴിഞ്ഞ ജനുവരിയിലാണ് താരം വീണ്ടും കളിക്കളത്തിലേക്ക് തിരിച്ചുവന്നത്.
Post a Comment