പ്രതിരോധത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ, ചെൽസിക്ക് മേൽ ബ്രിട്ടീഷ് സർക്കാർ ഏർപ്പെടുത്തിയ ഉപരോധം മുതലെടുക്കാൻ ഒരുങ്ങുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഈ സീസണിന്റെ അവസാനത്തോടെ കരാർ അവസാനിക്കുന്ന ചെൽസി പ്രതിരോധ താരം, റൂഡിഗറിനെ ഓൾഡ് ട്രാഫോർഡിൽ എത്തിക്കാമെന്ന വിശ്വാസത്തിലാണ് ക്ലബ്ബ്.
താരത്തിനായി പിഎസ്ജി, റയൽ മാഡ്രിഡ് ക്ലബ്ബുകൾ ശക്തമായി രംഗത്തുണ്ടെങ്കിലും ഇടക്കാല പരിശീലകൻ റാൽഫ് റാങ്‌നിക്ക് മുഖേന, താരത്തെ ക്ലബ്ബിൽ എത്തിക്കാനാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിക്കുന്നത്. റൂഡിഗറിന്റെ ഏജന്റുമായി റാങ്‌നിക്കിന് വളരെ നല്ല ബന്ധമാണുള്ളത്, ഇത് വഴി താരത്തിനായുള്ള മറ്റു ക്ലബ്ബുകളുടെ വെല്ലുവിളി അതിജീവിച്ച് താരത്തെ ഓൾഡ് ട്രാഫോർഡിൽ എത്തിക്കാമെന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് കണക്കുകൂട്ടുന്നത്.
യുക്രൈനിലേക്കുള്ള റഷ്യയുടെ സൈനിക അധിനിവേശത്തിനെതിരെ റഷ്യക്കാരനായ റോമൻ അബ്രമോവിച്ചിന് മേൽ ബ്രിട്ടീഷ് സർക്കാർ ഏർപ്പെടുത്തിയ ഉപരോധം മൂലം ചെൽസിക്ക് പുതിയ കളിക്കാരെ വാങ്ങനോ, കളിക്കാരുടെ കരാർ പുതുക്കാനോ പറ്റാത്ത അവസ്ഥയിലാണ്.
താരത്തെ നിലനിർത്താൻ വേണ്ടി താരവുമായി കരാർ പുതുക്കാനുള്ള ചർച്ചകൾ ക്ലബ്ബ് നടത്തിയിരുന്നെങ്കിലും, ഇപ്പോൾ കിട്ടുന്ന വേതനത്തിനേക്കാൾ ഇരട്ടി വേതനം ആഴ്ച്ചയിൽ ലഭിക്കണമെന്ന നിലപാടിലായിരുന്നു താരം.
Post a Comment