"കൂടുതലൊന്നും ഞങ്ങൾക്ക് ചെയ്യാനില്ല" - സലായുടെ കരാർ സംബന്ധിച്ച വാർത്തകളോട് പ്രതികരിച്ച് ക്ലോപ്പ്

"കൂടുതലൊന്നും ഞങ്ങൾക്ക് ചെയ്യാനില്ല" - സലായുടെ കരാർ സംബന്ധിച്ച വാർത്തകളോട് പ്രതികരിച്ച് ക്ലോപ്പ്

ഈ സീസണോടെ കരാർ അവസാനിക്കുന്ന ലിവർപൂൾ മുന്നേറ്റ താരം സലായുടെ കരാറിന്റെ കാര്യത്തിൽ കൂടുതലൊന്നും ഞങ്ങൾക്ക് ചെയ്യാനില്ലായെന്ന് ലിവർപൂൾ പരിശീലകൻ ക്ലോപ്പ്. താരവുമായി ക്ലബ്ബ് നേതൃത്വം ചർച്ചകൾ നടത്തുന്നുണ്ടെങ്കിലും, അതിൽ യാതൊരു പുരോഗതിയും വന്നിട്ടില്ലായെന്നാണ് വ്യക്തമാകുന്നത്. 

"തീരുമാനം സലായുടെതാണ്, ചെയ്യേണ്ടതെല്ലാം ക്ലബ്ബ് ചെയ്തിട്ടുണ്ട്. മോശമായ ഒന്നും തന്നെ ഇവിടെ പറയാനില്ല, എല്ലാം നല്ല രീതിയിൽ തന്നെയാണ് കാര്യങ്ങൾ പോകുന്നത്. നമ്മൾ കുറച്ച് കാത്തിരിക്കണം, താരം കരാർ പുതുക്കുകയോ നിരസിക്കുകയോ ചെയ്തിട്ടില്ല. ഈ സാഹചര്യത്തിൽ തിരക്കു പിടിക്കേണ്ട ആവിശ്യമില്ല" - പത്രസമ്മേളനത്തിൽ ക്ലോപ്പ് വ്യക്തമാക്കി.



Post a Comment

أحدث أقدم