പരിശീലകൻ റാൽഫ് റാങ്‌നിക്കിന്റെ കീഴിൽ കളിക്കാൻ അവസരം ലഭിക്കാത്തതിനെ തുടർന്ന് തന്റെ ബാല്യ കാല ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടുന്ന കാര്യം മാർക്കസ് റാഷ്ഫോർഡ് പരിഗണിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ കുറെ മത്സരങ്ങളിലായി താരം പകരക്കാരനായിട്ടാണ് ഇറങ്ങുന്നത്.
ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മാഞ്ചസ്റ്റർ ഡെർബിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ, എഡിൻസൺ കവാനി, എന്നീ മുന്നേറ്റ താരങ്ങൾ ടീമിൽ ഇല്ലാതിരുന്നിട്ട് പോലും, മാർക്കസ് റാഷ്‌ഫോർഡിനെ പരിശീലകൻ റാങ്‌നിക്ക് ആദ്യ ഇലവനിൽ പരിഗണിച്ചിരുന്നില്ല. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അവസാന 11 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്നും ആകെ രണ്ട് കളിയിൽ മാത്രമാണ് താരം ആദ്യ ഇലവനിൽ ഉണ്ടായിരുന്നത്.
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അക്കാദമിയിലൂടെ കളി പഠിച്ചു വന്ന താരമാണ് മാർക്കസ് റാഷ്ഫോർഡ്. നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡുമായി 2023 വരെയാണ് റാഷ്‌ഫോർഡിന് കരാറുള്ളത്, വേണമെങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരു വർഷത്തേക്ക് കൂടി നീട്ടാനുള്ള അവസരവുമുണ്ട്.
إرسال تعليق