2023ൽ കരാർ അവസാനിക്കുന്ന പ്രതിരോധ താരം റൊണാൾഡ് അറഹോയുടെ കരാർ പുതുക്കുന്നത് ബാഴ്‌സലോണക്ക് സങ്കീർണ്ണമാക്കുന്നു, താരം ഈ സീസണ് ശേഷം ക്ലബ് വിടാൻ സാധ്യതയേറുകയാണ്. താരവുമായി കരാർ പുതുക്കാനുള്ള ശ്രമങ്ങൾ ബാഴ്‌സലോണ നടത്തുന്നുണ്ടെങ്കിലും, പക്ഷെ അതിൽ കാര്യമായ ഒരു പുരോഗതിയും വന്നിട്ടില്ല.
ഇരുപത്തിമൂന്നുകാരനായ താരത്തെ ക്ലബ്ബിന്റെ ഭാവി വാഗ്‌ദാനമായിട്ടാണ് കണക്കാക്കപ്പെടുന്നത്. താരത്തെ നിലനിർത്താൻ തന്നെയാണ് ബാഴ്‌സലോണ ശ്രമിക്കുന്നതും, എന്നാൽ താരം ആവശ്യപ്പെടുന്ന വൻ പ്രതിഫലമാണ് കരാർ പുതുക്കാൻ തടസ്സമായി നിൽക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബാഴ്‌സലോണ, താരം ആവശ്യപ്പെടുന്ന വൻ പ്രതിഫലം നൽകാൻ തയ്യാറല്ല.
ഒരേ സമയം റൈറ്റ് ബാക്കായും ലെഫ്റ്റ് ബാക്കായും കളിക്കാൻ കഴിയുന്ന റൊണാൾഡ് അറഹോ, നിലവിൽ ബാഴ്‌സലോണയുടെ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരിൽ ഒരാളാണ്. താരത്തിനായി ഇംഗ്ലീഷ് പ്രീമിയർ ക്ലബ്ബുകളായ മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, ചെൽസി തുടങ്ങിയ ക്ലബ്ബുകൾ രംഗത്തുണ്ട്.
Post a Comment