ഈ സീസണിന് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് വിടുമെന്ന അഭ്യൂഹം ശക്തമായി നിലനിൽക്കെ, താൻ മാഞ്ചസ്റ്റർ യുണൈറ്റഡിൽ സന്തോഷവാനല്ലായെന്ന് പോഗ്ബ. കഴിഞ്ഞ 5 വർഷമായി ക്ലബ്ബിന് മേജർ കിരീടങ്ങളൊന്നും നേടാൻ കഴിയാത്തതിലെ അതൃപ്തിയും താരം പ്രകടിപ്പിച്ചു. താരം ക്ലബ്ബുമായി കരാർ പുതുക്കാൻ ഉദ്ദേശിക്കുന്നില്ലായെന്ന് തന്നെയാണ് താരത്തിന്റെ വാക്കുകളിൽ നിന്ന് വ്യക്തമാകുന്നത്.
""നിങ്ങൾ സത്യസന്ധരായിരിക്കണം, കഴിഞ്ഞ അഞ്ച് സീസണുകളിൽ എന്നെ ഈ ക്ലബ്ബ് തൃപ്തിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ 5 വർഷമായി ഞങ്ങൾക്ക് മേജർ കിരീടങ്ങളൊന്നും നേടാൻ സാധിച്ചിട്ടില്ല. എനിക്ക് കിരീടങ്ങൾ നേടണം, അത് മാഞ്ചസ്റ്റർ യുണൈറ്റഡിലായാലും മറ്റ് ക്ലബ്ബിലായാലും" - ഔട്ട്‌ലെറ്റ് ഫിഗാരോയോട് സംസാരിക്കവെ പോഗ്ബ വ്യക്തമാക്കി.
കൂടാതെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തന്റെ റോൾ എന്തായെന്ന് തനിക്കറിയില്ലായെന്നും, ദേശീയ ടീമിന് വേണ്ടി കളിക്കുമ്പോൾ പരിശീലകൻ ദെഷാംസ് തനിക്ക് കൃത്യമായി ഒരു റോൾ നൽകുന്നുണ്ടെന്നും, ആ റോൾ എന്തായെന്ന് തനിക്ക് വ്യക്തമായി അറിയാമെന്നും പോഗ്ബ കൂട്ടിച്ചേർത്തു.
2016ലാണ് താരത്തെ 89 മില്ല്യൺ നൽകി മാഞ്ചസ്റ്റർ യുണൈറ്റഡ് ജുവന്റസിൽ നിന്ന് തിരികെ ഓൾഡ് ട്രാഫൊർഡിൽ എത്തിക്കുന്നത്. ക്ലബ്ബിൽ തിരിച്ചെത്തി, ഈ അഞ്ച് വർഷത്തിനിടയിൽ താരത്തിന് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കൂടെ യൂറോപ്പ ലീഗ് മാത്രമാണ് നേടാൻ സാധിച്ചത്. യുവന്റസ്, പിഎസ്ജി, റയൽ മാഡ്രിഡ് തുടങ്ങിയ ക്ലബ്ബുകൾ താരത്തിനായി രംഗത്തുണ്ട്.
إرسال تعليق