ഈ സീസണിൽ ഇന്റർ മിലാനിൽ നിന്ന് പിഎസ്ജി സ്വന്തമാക്കിയ റൈറ്റ് ബാക്ക് താരം ഹക്കിമി പിഎസ്ജി വിടാനൊരുങ്ങുന്നതായി റിപ്പോർട്ട്. താരത്തിനോട് സൗത്ത് അമേരിക്കൻ താരങ്ങൾ കാണിക്കുന്ന സമീപനമാണ് ക്ലബ്ബ് വിടാൻ താരത്തെ പ്രേരിപ്പിക്കുന്നത് എന്നാണ് ഫ്രഞ്ച് ജേർണലിസ്റ്റായ ഡാനിയൽ റിയോളോ പറഞ്ഞിരുക്കുന്നത്.
"അവൻ പാരീസ് വിടാൻ ആഗ്രഹിക്കുന്നു. ഈ ടീമിൽ മികച്ച പ്രകടനം നടത്താൻ അവൻ ബുദ്ധിമുട്ടുകയാണ്. അവനോട് സൗത്ത് അമേരിക്കൻ താരങ്ങൾ സംസാരിക്കുന്നു പോലുമില്ല" - റിയോളോ പറഞ്ഞു. ക്ലബ്ബുമായി 2026 വരെ കാരാറുള്ള 23 കാരനായ താരത്തെ ക്ലബ്ബിൽ നിലനിർത്താൻ തന്നെയാകും ക്ലബ്ബ് നേതൃത്വം ശ്രമിക്കുക. പിഎസ്ജിക്കായി 23 മത്സരങ്ങളിൽ നിന്ന് 3 ഗോളും 4 അസിസ്റ്റുമാണ് താരം നേടിയത്.
പിഎസ്ജിയെ സംബന്ധിച്ച് കാര്യങ്ങൾ കൂടുതൽ സങ്കീർണമാകുകയാണ്. ചാമ്പ്യൻസ് ലീഗ് നേടാനായി ഒരു കൂടം സൂപ്പർ താരങ്ങളെ കൊണ്ട് വന്ന്, റയൽ മാഡ്രിഡിനോട് പരാജയപ്പെട്ട് പുറത്തായതിനെ തുടർന്ന് ക്ലബ്ബിലെ സൂപ്പർ താരങ്ങളെയും പരിശീലകനെയും സ്വന്തം ആരാധകർ കൂവിവിളിക്കുക വരെ ഉണ്ടായി. ഇപ്പോ പിഎസ്ജിയുടെ ഡ്രസ്സിങ് റൂമിൽ രൂപം കൊണ്ട ഈ ചേരി തിരിവ് പരിശീലകൻ പോച്ചെറ്റിനോക്ക് കൂടുതൽ തലവേദനയാണ് സൃഷ്ട്ടിക്കുന്നത്.
Post a Comment