ബാഴ്സലോണയെ പ്രതിസന്ധിയിലാക്കി വരുന്ന ട്രാൻസ്ഫർ ജാലകത്തിൽ സൂപ്പർ താരങ്ങളായ ഹാലൻഡ്, എംബാപ്പെ എന്നീ താരങ്ങളെ ഒരുമിച്ച് സ്വന്തമാക്കില്ലെന്ന് ബാഴ്സലോണ പ്രസിഡന്റ് ലപോർട്ട. സൂപ്പർ താരങ്ങളായ ഹാലൻഡ്, എംബാപ്പെ എന്നിവർക്ക് വേണ്ടി ബാഴ്സലോണ ശ്രമിക്കുന്നുണ്ടെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
"ഒരു കളിക്കാരനെക്കുറിച്ചും സംസാരിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. ഞങ്ങൾ ഒരു കളിക്കാരന്റെ മേൽ ഞങ്ങളുടെ താൽപര്യം പരസ്യമാക്കിയാൽ, അത് അദ്ദേഹത്തിന്റെ മൂല്യം വർദ്ധിപ്പിക്കാൻ ഇടയാക്കും. ഇവിടേക്ക് വരാൻ ഒരുപാട് കളിക്കാർക്ക് ആഗ്രമുണ്ട്. പക്ഷെ ബാഴ്സലോണയെ പ്രതിസന്ധിയിലാക്കി ഒരു കാര്യവും ഞങ്ങൾ ചെയ്യില്ല, ബാഴ്സലോണയുടെ വേതന ബില്ലിന്റെ ഉള്ളിൽ നിന്നേ ഞങ്ങൾ കാര്യങ്ങൾ ചെയ്യൂ". - മുണ്ടോ ഡിപോർട്ടീവോയോട് സംസാരിക്കവേ ലപോർട്ട പറഞ്ഞു.
നിലവിൽ സാവിയുടെ കീഴിൽ മികച്ച പ്രകടനം നടത്തുന്ന ബാഴ്സലോണ, കടുത്ത സാമ്പത്തിക്ക പ്രതിസന്ധിക്കിടയിലും ഡാനി ആൽവസ്, ഫെറാൻ ടോറസ്, അദാമ ട്രയോറ ഔബമേയാങ്ങ് എന്നീ താരങ്ങളെ ക്യാമ്പ് നൗവിൽ എത്തിച്ചിരുന്നു.
Post a Comment