2022ലെ ബാലൺ ഡി ഓർ പവർ റാങ്കിംഗ് - ആദ്യ ഇരുപതിൽ മെസ്സിയില്ല

2022ലെ ബാലൺ ഡി'ഓർ പവർ റാങ്കിംഗ് - ആദ്യ ഇരുപതിൽ മെസ്സിയില്ല

2022 ലെ ബാലൺ ഡി ഓർ പുരസ്‌കാരത്തിനുള്ള ആദ്യ 20 അംഗങ്ങളുടെ പവർ റാങ്കിംഗ് പുറത്ത് വന്നിരിക്കുകയാണ്. ഏവരെയും ഞെട്ടിച്ചു കൊണ്ട് നിലവിലെ ബാലൺ ഡി ഓർ ജേതാവും, ഏറ്റവും കൂടുതൽ ബാലൺ ഡി ഓർ ജേതാവുമായ ലയണൽ മെസ്സി ആദ്യ ഇരുപതിലില്ല. ഈ സീസണിലെ മോശം ഫോമാണ് താരത്തിന് വിനയായത് 

പുതുക്കിയ ബാലൺ ഡി'ഓർ പവർ റാങ്കിംഗ് :- 

20. ക്രിസ്റ്റ്യാനോ റൊണാൾഡോ (മാഞ്ചസ്റ്റർ യുണൈറ്റഡ്)

2021-22: 24 ഗോളുകൾ, മൂന്ന് അസിസ്റ്റുകൾ

19. ക്രിസ്റ്റഫർ എൻകുങ്കു (ആർബി ലീപ്സിഗ്)

2021-22ൽ: 26 ഗോളുകളും 15 അസിസ്റ്റുകളും.

18. എർലിംഗ് ഹാലൻഡ് (ബൊറൂസിയ ഡോർട്ട്മുണ്ട്)

2021-22ൽ: 28 ഗോളുകളും ആറ് അസിസ്റ്റുകളും

17. സെബാസ്റ്റ്യൻ ഹാളർ (അജാക്സ്)

2021-22ൽ: 36 ഗോളുകളും 10 അസിസ്റ്റുകളും

16. ഫിൽ ഫോഡൻ (മാഞ്ചസ്റ്റർ സിറ്റി)

2021-22ൽ: 11 ഗോളുകളും 11 അസിസ്റ്റുകളും

15. കെവിൻ ഡി ബ്രൂയിൻ (മാഞ്ചസ്റ്റർ സിറ്റി)

2021-22ൽ: 12 ഗോളുകളും 12 അസിസ്റ്റുകളും

14. ദുസാൻ വ്ലഹോവിച്ച് (യുവന്റസ്)

2021-22ൽ: 29 ഗോളുകളും ഏഴ് അസിസ്റ്റുകളും

13. തോമസ് മുള്ളർ (ബയേൺ മ്യൂണിക്ക്)

2021-22ൽ: 15 ഗോളുകളും 25 അസിസ്റ്റുകളും. ഡിഎഫ്ബി-സൂപ്പർകപ്പ് നേടി

12. ഡിയോഗോ ജോട്ട (ലിവർപൂൾ)

2021-22ൽ: 20 ഗോളുകളും അഞ്ച് അസിസ്റ്റുകളും. കാരബാവോ കപ്പ് നേടി

11. എഡ്വാർഡ് മെൻഡി (ചെൽസി)

2021-22ൽ: 22 ക്ലീൻ ഷീറ്റുകൾ. ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ്, ക്ലബ് ലോകകപ്പ്, യുവേഫ സൂപ്പർ കപ്പ് എന്നിവ നേടി

10. ട്രെന്റ് അലക്സാണ്ടർ-അർനോൾഡ് (ലിവർപൂൾ)

2021-22ൽ: രണ്ട് ഗോളുകൾ, 20 അസിസ്റ്റുകൾ, 20 ക്ലീൻ ഷീറ്റുകൾ. കാരബാവോ കപ്പ് നേടി

9. വിനീഷ്യസ് ജൂനിയർ (റിയൽ മാഡ്രിഡ്)

2021-22ൽ: 16 ഗോളുകളും 13 അസിസ്റ്റുകളും. സൂപ്പർകോപ്പ ഡി എസ്പാന നേടി

8. റിയാദ് മഹ്രെസ് (മാഞ്ചസ്റ്റർ സിറ്റി)

2021-22ൽ: 27 ഗോളുകളും ഒമ്പത് അസിസ്റ്റുകളും

7. ബെർണാഡോ സിൽവ (മാഞ്ചസ്റ്റർ സിറ്റി)

2021-22ൽ: 11 ഗോളുകളും ഏഴ് അസിസ്റ്റുകളും

6. സാഡിയോ മാനെ (ലിവർപൂൾ)

2021-22ൽ: 20 ഗോളുകൾ, നാല് അസിസ്റ്റുകൾ. ആഫ്രിക്ക കപ്പ് ഓഫ് നേഷൻസും കാരബാവോ കപ്പും നേടി

5. ലൂക്കാ മോഡ്രിച്ച് (റിയൽ മാഡ്രിഡ്)

2021-22ൽ: അഞ്ച് ഗോളുകളും ഒമ്പത് അസിസ്റ്റുകളും. സൂപ്പർകോപ്പ ഡി എസ്പാന നേടി

4. കൈലിയൻ എംബാപ്പെ (പിഎസ്ജി)

2021-22ൽ: 33 ഗോളുകളും 21 അസിസ്റ്റുകളും. യുവേഫ നേഷൻസ് ലീഗ് നേടി

3. മുഹമ്മദ് സലാ (ലിവർപൂൾ)

2021-22ൽ: 30 ഗോളുകളും 14 അസിസ്റ്റുകളും. കാരബാവോ കപ്പ് നേടി

2. കരിം ബെൻസെമ (റിയൽ മാഡ്രിഡ്)

2021-22ൽ: 35 ഗോളുകളും 13 അസിസ്റ്റുകളും. യുവേഫ നേഷൻസ് ലീഗും സൂപ്പർകോപ്പ ഡി എസ്പാനയും നേടി

1. റോബർട്ട് ലെവൻഡോവ്സ്കി (ബയേൺ മ്യൂണിക്ക്)

2021-22ൽ: 50 ഗോളുകളും എട്ട് അസിസ്റ്റുകളും. ഡിഎഫ്എൽ-സൂപ്പർകപ്പ് നേടി

2021 ലെ ബാലൺ ഡി'ഓർ അവാർഡ് ഏറെ  വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു. തുടർന്ന് ഒരു കലണ്ടർ വർഷത്തേക്കാളും ഒരു സീസണിലെ പ്രകടനത്തെ അടിസ്ഥാനമാക്കിയായിരിക്കും ഇനി മുതൽ ബാലൺ ഡി'ഓർ  അവാർഡ് നൽകുകയെന്ന് ഫ്രാൻസ് ഫുട്ബോൾ മാർച്ചിൽ പ്രഖ്യാപിക്കുകയുണ്ടായി. അങ്ങനെ വരുമ്പോൾ ഈ വർഷം നടക്കുന്ന 2022 ഖത്തർ ലോകകപ്പിലെ കളിക്കാരുടെ പ്രകടനം, ഈ വർഷം പരിഗണിക്കാതെ 2023 ലെ ബാലൺ ഡി ഓറിനായിരിക്കും പരിഗണിക്കുക.

ബാലൺ ഡി ഓർ മികച്ച വ്യക്തിഗത മികവിന്റെ ഏറ്റവും മികച്ച അംഗീകാരമായാണ് കളിക്കാർ കണക്കാക്കുന്നത്. ഏതൊരു ഫുട്ബോൾ കളിക്കാരന്റെയും കരിയറിലെ ഏറ്റവും മികച്ച ബഹുമതികളിൽ ഒന്നാണ് ബാലൺ ഡി ഓർ നേടുകയെന്നത്.

Post a Comment

Previous Post Next Post