ബയേണ്‍ മ്യൂണിക്ക് മുന്നേറ്റ താരം ലെവന്‍ഡോസ്‌കി ബാർസലോണയിലേക്ക് ചേക്കേറാനൊരുങ്ങുന്നു. മൂന്ന് വർഷത്തെ കരാറിലാണ് താരം ബാഴ്‌സലോണയിലേക്ക് ചേക്കേറാനൊരുങ്ങുന്നത്. പുതിയ പരിശീലകൻ സാവിയുടെ കീഴിൽ മികച്ച ഫോമിൽ കളിച്ചുകൊണ്ടിരിക്കുന്ന ബാഴ്‌സലോണക്ക് കൂടുതൽ ഊർജ്ജം നൽകുന്നതാണ് ലെവന്‍ഡോസ്‌കിയുടെ വരവ്.
മികച്ച ഫോമിൽ കളിച്ചു കൊണ്ടിരിക്കുന്ന 33കാരനായ താരം, ഇന്ന് ഫുട്ബോൾ ലോകത്തെ ഏറ്റവും അപടകാരിയായ മുന്നേറ്റ താരമാണ്. ഈ വർഷത്തെ ഫിഫയുടെ മികച്ച പുരുഷ താരമായി തിരഞ്ഞെടുക്കപ്പെട്ട താരം തുടർച്ചയായ രണ്ടാം തവണയാണ് പുരസ്‌കാരം സ്വന്തമാക്കുന്നത്.
നിലവിൽ 2023 വരെയാണ് ലെവന്‍ഡോസ്‌കിക്ക് ബയേണ്‍ മ്യൂണിക്കുമായി കരാറുഉള്ളത്. ഇപ്പോ കിട്ടുന്ന വേതനത്തെക്കാൾ, കുറവ് വേതനം സ്വീകരിക്കാൻ തയ്യാറാണെങ്കിൽ ലെവന്‍ഡോസ്‌കിക്ക് രണ്ട് വർഷത്തേക്ക് കൂടെ കരാർ നൽകാൻ ബയേണ്‍ മ്യൂണിക്ക് തയ്യാറായിരുന്നു. മറിച്ച് ബയേണ്‍ മ്യൂണിക്ക് വിടാനാണ് ലെവന്‍ഡോസ്‌കിയുടെ തീരുമാനമെങ്കിൽ അങ്ങനെയുമാകാം, എന്നായിരുന്നു ബയേണ്‍ മ്യൂണിക്കിന്റെ നിലപാട്.
പിഎസ്ജി, മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ എന്നീ ടീമുകൾ താരത്തിനായി രംഗത്തുണ്ടായിരുന്നെങ്കിലും താരം ബാഴ്‌സലോണയിലേക്ക് ചേക്കേറാൻ തീരുമാനിക്കുകയായിരുന്നു.
Post a Comment