ഇറ്റലിക്ക് ലോകകപ്പ് യോഗ്യത നേടാൻ കഴിയാതിരുന്നത് തനിക്കേറിയ സങ്കടം ഉണ്ടാക്കിയെന്ന് ഫിഫ പ്രസിഡന്റ്

ഇറ്റലിക്ക് ലോകകപ്പ് യോഗ്യത നേടാൻ കഴിയാതിരുന്നത് തനിക്കേറിയ സങ്കടം ഉണ്ടാക്കിയെന്ന് ഫിഫ പ്രസിഡന്റ്

നിലവിലെ യൂറോ കപ്പ് ജേതാക്കളായ ഇറ്റലി, ലോകകപ്പ് യോഗ്യത മത്സരത്തിൽ നോർത്ത് മാസിഡോണിയയോടു പരാജയപ്പെട്ട് പുറത്തായത് തനിക്കേറിയ സങ്കടം ഉണ്ടാക്കിയെന്ന് ഫിഫ പ്രസിഡന്റ് ഇൻഫാന്റിനോ. ഇറ്റാലിയൻ സ്പോർട്സ് ചാനലായ റായ് സ്പോർട്സിനോട് സംസാരിക്കവെയാണ് ഇൻഫാന്റിനോ ഈ കാര്യം പറഞ്ഞത്. 

“ഇറ്റലി പങ്കെടുക്കാത്ത തുടർച്ചയായ രണ്ടാം ലോകകപ്പാണിത്, എല്ലാ ഇറ്റലിക്കാർക്കും ഇത് വളരെ സങ്കടകരമായ കാര്യമാണ്, ഫുട്ബോളിനെ പ്രണയിക്കാൻ എന്നെ പ്രേരിപ്പിച്ചത് കുട്ടിയായിരുന്നപ്പോൾ 1978ലും 1982ലും ഞാൻ കണ്ട ലോകകപ്പുകളായിരുന്നു. ഇറ്റാലിയൻ കുട്ടികളുടെ കാര്യത്തിൽ എനിക്ക് വളരെയേറെ സങ്കടമുണ്ട്, അവർക്ക് ഇത് വളരെ സങ്കടകരമായ ഒരു കാര്യമാണ്." - ഇൻഫാന്റിനോ പറഞ്ഞു. 

ഇറ്റലിയിൽ വെച്ചു നടന്ന പ്ലേ ഓഫ് മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് നോർത്ത് മാസിഡോണിയ ഇറ്റലിയെ പരാജയപ്പെടുത്തിയത്. കളിയുടെ രണ്ടാം പകുതിയിലെ ഇഞ്ചുറി ടൈമിൽ നേടിയ ഗോളിലൂടെയാണ് നോർത്ത് മാസിഡോണിയ ഇറ്റലിയെ അട്ടിമറിച്ചത്. തുടർച്ചയായി രണ്ടാം തവണയാണ് ഇറ്റലി ലോകകപ്പ് യോഗ്യത ലഭിക്കാതെ പുറത്താകുന്നത്. 



    

Post a Comment

Previous Post Next Post