പ്രതിരോധ താരം റൊണാൾഡ് അറഹോ ബാഴ്‌സലോണയുമായി കരാർ പുതുക്കി. 2026 വരെയുള്ള പുതിയ കരാറാണ് ബാഴ്‌സലോണ താരത്തിന് നൽകിയത്. കരാർ പുതുക്കിയതിലൂടെ താരത്തിന്റ റിലീസ് ക്ലോസ് ബാഴ്‌സലോണ 1 ബില്ല്യൺ യൂറോയായി ഉയർത്തി. താരത്തെ ക്ലബ്ബിൽ നിലനിർത്താൻ സാധിച്ചത് ബാഴ്‌സലോണ നേതൃത്വത്തെ സംബന്ധിച്ച് വലിയ ആശ്വാസം നൽകുന്ന ഒന്നാണ്.
2023ൽ കരാർ അവസാനിക്കുന്ന താരത്തിന്റെ കരാർ പുതുക്കുന്നത് ബാഴ്‌സലോണക്ക് ഒരു ഘട്ടത്തിൽ വലിയ സങ്കീർണ്ണമായിരുന്നു. കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് താരത്തിന് ബാഴ്‌സലോണ നൽകിയ ആദ്യത്തെ ഓഫർ താരം നിരസിച്ചത് ഈ സീസണിന് ശേഷം താരം ബാഴ്‌സലോണ വിടുമെന്ന അഭ്യൂഹം ശക്തമാക്കി, തുടർന്ന് നിരന്തരമായ ചർച്ചക്കൊടുവിലാണ് താരം ബാഴ്‌സലോണയുടെ പുതിയ കരാർ സ്വീകരിക്കാൻ തയ്യാറായത്.
നിലവിൽ ബാഴ്‌സലോണയുടെ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരിൽ ഒരാളാണ് അറഹോ. ഒരേ സമയം റൈറ്റ് ബാക്കായും ലെഫ്റ്റ് ബാക്കായും കളിക്കാൻ കഴിയുന്ന ഇരുപത്തിമൂന്നുകാരനായ താരത്തെ ക്ലബ്ബിന്റെ ഭാവി വാഗ്‌ദാനമായിട്ടാണ് ബാഴ്‌സലോണ കണക്കാക്കുന്നത്. 2018ലാണ് താരത്തെ ഉറുഗ്വേയൻ ക്ലബ്ബായ ബോസ്റ്റൺ റിവറിൽ നിന്ന് ബാഴ്‌സലോണ ക്യാമ്പ് നൗവിൽ എത്തിക്കുന്നത്.
📝 @RonaldAraujo_4 renews with Barça!
— FC Barcelona (@FCBarcelona) April 26, 2022
Post a Comment