ലിവർപൂളുമായുള്ള കരാർ പുതുക്കി പരിശീലകൻ ക്ലോപ്പ്. പുതിയ കരാർ അനുസരിച്ച് ക്ലോപ്പ് 2026 വരെ ആൻഫീൽഡിൽ തുടരും. നേരത്തെ 2024 വരെയായിരുന്നു ക്ലോപ്പിന് ലിവർപൂളുമായുള്ള കരാർ. കരാർ അവസാനിക്കുമ്പോൾ താൻ ലിവർപൂൾ വിടുമെന്നും തനിക്ക് ഒരു വിശ്രമം വേണമെന്നും ക്ലോപ്പ് നേരത്തെ പറഞ്ഞിരുന്നു.
ഈ സീസണിൽ കരാബാവോ കപ്പ് നേടിയ ലിവർപൂൾ പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലീഗ്, എഫ്‌എ കപ്പ് എന്നിവ നേടാനുള്ള സാധ്യത ഇപ്പോഴും നിലനിൽക്കുന്നുണ്ട്. 2015ലാണ് ക്ലോപ്പ് ലിവർപൂൾ പരിശീലകനായി ചുമതലയേൽക്കുന്നത്. പരിശീലകനായതിന് ശേഷം പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലീഗ്, ക്ലബ് ലോകകപ്പ്, സൂപ്പർ കപ്പ് തുടങ്ങി, ലിവർപൂളിനെ നിരവധി കിരീട ജേതാക്കളാക്കാൻ ക്ലോപ്പിന് സാധിച്ചു.
ലിവർപൂളിനെ യൂറോപ്പിലെ ഏറ്റവും മികച്ച ടീമാക്കി മാറ്റിയതിൽ നിർണായക പങ്കുവഹിച്ച ക്ലോപ്പ് 2026 വരെ ആൻഫീൽഡിൽ തുടരുമെന്നത് ലിവർപൂൾ ആരാധകരെ സംബന്ധിച്ചെടുത്തോളം വളരെയേറെ സന്തോഷം നൽകുന്ന വാർത്തയാണ്.
We are delighted to announce Jürgen Klopp has signed a new contract to extend his commitment with the club! 🔴
— Liverpool FC (@LFC) April 28, 2022
إرسال تعليق