മാഞ്ചസ്റ്റർ സിറ്റി സ്ഥാപിച്ച അഗ്യൂറോയുടെ പ്രതിമക്കെതിരെ പരിഹാസവുമായി റയൽ മാഡ്രിഡ് താരം ക്രൂസ്

മാഞ്ചസ്റ്റർ സിറ്റി സ്ഥാപിച്ച അഗ്യൂറോയുടെ പ്രതിമക്കെതിരെ പരിഹാസവുമായി റയൽ മാഡ്രിഡ് താരം ക്രൂസ്

ഇത്തിഹാദിൽ കഴിഞ്ഞ ദിവസം മാഞ്ചസ്റ്റർ സിറ്റി സ്ഥാപിച്ച അഗ്യൂറോയുടെ പ്രതിമക്കെതിരെ സോഷ്യൽ മീഡിയയിൽ പരിഹാസവുമായി ഫുട്ബോൾ ആരാധകർ. സിറ്റി സ്ഥാപിച്ച പ്രതിമ കാണാൻ റയൽ മാഡ്രിഡ് താരം ക്രൂസിനെ പോലെയുണ്ട് എന്നാണ് ആരാധകർ പരിഹസിക്കുന്നത്. അവസാനം പ്രതിമക്കെതിരെ പരിഹാസവുമായി ക്രൂസ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

മാഞ്ചസ്റ്റർ സിറ്റിയുടെ ഇതിഹാസ താരമായി കാണുന്ന അഗ്യൂറോയെ, താരം ക്യൂപിആർ എതിരെയുള്ള സെൻസേഷണൽ ഗോൾ നേടിയതിന് ശേഷം ആഘോഷിക്കുന്ന പ്രതിമയാണ് രൂപകൽപന ചെയ്തിരിക്കുന്നത്. തുടർന്ന്  റിപ്പോർട്ടറായ സൈമൺ സ്റ്റോൺ പങ്കുവെച്ച ചിത്രം ഏറ്റെടുത്തായിരുന്നു ഫുട്ബാൾ ആരാധകർ പ്രതിമയെ പരിഹസിച്ചത്. തുടർന്ന് ഈ ചിത്രം ട്വിറ്ററിൽ പങ്കുവെച്ച കൊണ്ട്, ഉറപ്പാണോ എന്ന തലക്കെട്ടായിരുന്നു ക്രൂസ് ചിത്രത്തിന് നൽകിയിരുന്നത്.

ക്രമരഹിതമായ ഹൃദയമിടിപ്പിന് കാരണമാകുന്ന കാർഡിയാക് ആർറിത്മിയ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സെർജിയോ അഗ്യൂറോ ഫുട്ബോളിൽ നിന്ന് വിരമിച്ചത്. താരം കഴിഞ്ഞ 10 വർഷം സിറ്റിക്കായി ബൂട്ട് കെട്ടിയിട്ടുണ്ട്. അഗ്യൂറോ ഈ കഴിഞ്ഞ സീസണിലാണ് സിറ്റി വിട് ബാർസലോണയിലേക്ക് ചേക്കേറിയത്. തുടർന്ന് ബാർസലോണക്ക് വേണ്ടി 4 മത്സരങ്ങളിൽ നിന്ന് താരം ഒരു ഗോൾ നേടിയിരുന്നു.

സിറ്റിക്കായി 275 മത്സരങ്ങളിൽ നിന്ന് 184 ഗോൾ നേടിയ താരം സിറ്റിയുടെ ചരിത്രത്തിൽ തന്നെ ക്ലബ്ബിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമാണ്.

Post a Comment

أحدث أقدم