ലോണിൽ കളിക്കുന്ന ബാഴ്‌സലോണ പ്ലേമേക്കർ ഫിലിപ്പ് കുട്ടീഞ്ഞോയെ സ്ഥിരം കരാറിൽ സ്വന്തമാക്കി ആസ്റ്റൺ വില്ല. 20 മില്ല്യൺ യൂറോ നൽകിയാണ് ആസ്റ്റൺ വില്ല താരത്തെ ബാഴ്‌സലോണയിൽ നിന്ന് സ്വന്തമാക്കിയത്. ഇത് സംബന്ധിച്ച് ഇരുടീമുകളും തങ്ങളുടെ ഔദ്ധ്യോഗിക ട്വിറ്റെർ പേജിലൂടെ പ്രസ്താവനയിറക്കി. 2026വരെയുള്ള കരാറാണ് താരത്തിന് ആസ്റ്റൺ വില്ല നൽകിയത്.
ഈ കഴിഞ്ഞ ജനുവരിയിലെ ട്രാൻസ്ഫർ വിൻഡോയിൽ ആണ് താരം ബാഴ്‌സലോണയിൽ നിന്ന് ലോണിൽ വില്ലാ പാർക്കിൽ എത്തിയത്. മുൻ ലിവർപൂൾ സഹതാരവും ഇപ്പോൾ ആസ്റ്റൺ വില്ല പരിശീലകനുമായ സ്റ്റീവൻ ജെറാർഡിന്റെ കീഴിൽ താരം വീണ്ടും ഫോമിലേക്ക് എത്തുകയായിരുന്നു. തുടർന്ന് 16 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് ആസ്റ്റൺ വില്ലയ്‌ക്കായി 4 ഗോളും 3 അസിസ്റ്റും താരത്തിന് നേടാനായി.
വില്ലയുമായി കരാറിൽ ഏർപ്പെടുന്നതിന് താരം തന്റെ വേതനത്തിന്റെ 75 ശതമാനം വെട്ടിക്കുറച്ചതായാണ് റിപ്പോർട്ട്. താരത്തെ ഇനി ആസ്റ്റൺ വില്ല വേറെ ടീമിന് വിൽക്കുകയാണെങ്കിലും അതിൽ നിന്ന് 50 ശതമാനം ബാഴ്‌സലോണക്ക് നൽകുന്ന സെൽ-ഓൺ ക്ലോസ് വ്യവസ്ഥ ബാഴ്‌സലോണ കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
146 മില്ല്യൺ നൽകി ലിവർപൂളിൽ നിന്ന് 2018ൽ ക്യാമ്പ് നൗവിൽ എത്തിയ കുട്ടീഞ്ഞോക്ക്, പക്ഷെ ലിവർപൂളിൽ കാഴ്ച്ചവെച്ച പ്രകടനത്തിന്റെ പകുതിപോലും ബാഴ്‌സലോണയിൽ കാഴ്ച്ചവെക്കാൻ സാധിച്ചിരുന്നില്ല, അതുകൊണ്ട് തന്നെ താരത്തിന് ബാഴ്‌സലോണ ആരാധകരിൽ നിന്ന് ഒരുപാട് വിമർശനങ്ങൾ കേൾക്കേണ്ടി വന്നിരുന്നു. തുടർന്ന് താരം 2019-20 സീസണിൽ ബയേൺ മ്യൂണിക്കിലേക്ക് ലോണിൽ ചേക്കേറുകയും, ഒരു വർഷത്തിന് ശേഷം വീണ്ടും ബാഴ്‌സലോണയിലേക്ക് തിരിച്ചെത്തുകയായിരുന്നു. ബാഴ്‌സലോണക്ക് വേണ്ടി 106 മത്സരങ്ങൾ താരം ക്ലബ്ബിനായി 26 ഗോളുകൾ നേടിയിട്ടുണ്ട്.
Aston Villa is delighted to announce the permanent signing of Philippe Coutinho from Barcelona for an undisclosed fee! 🙌
— Aston Villa (@AVFCOfficial) May 12, 2022
Post a Comment