ബാഴ്‌സലോണ നോട്ടമിട്ട ബയേണ്‍ മ്യൂണിക്ക് മുന്നേറ്റ താരം ലെവന്‍ഡോസ്‌കി ക്ലബ്ബ് വിടാനുള്ള സാധ്യതയേറുന്നു. പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം കരാർ സംബന്ധിച്ച് ബയേൺ മ്യൂണിക്ക് താരവുമായി നടത്തിയ ചർച്ചയിൽ താരം കടുത്ത അതൃപ്തിയാണ് അറിയിച്ചിരിക്കുന്നത്. കൂടാതെ താരത്തിന് ക്ലബ്ബ് വിടാനാണ് ആഗ്രഹമെങ്കിൽ അതിന് അനുവദിക്കമെന്ന നിലപാടിലാണ് ഇപ്പോൾ ബയേണ്‍ മ്യൂണിക്ക്.
നിലവിൽ 2023 വരെയാണ് ലെവന്‍ഡോസ്‌കിക്ക് ബയേണ്‍ മ്യൂണിക്കുമായി കരാറുഉള്ളത്. മുപ്പതു കഴിഞ്ഞ താരങ്ങൾക്ക് ഒരു വർഷത്തേക്ക് മാത്രം കരാർ നീട്ടി നൽകുന്ന ബയേൺ മ്യൂണിക്ക്, ഇപ്പോ കിട്ടുന്ന വേതനത്തെക്കാൾ കുറവ് വേതനം സ്വീകരിക്കാൻ തയ്യാറാണെങ്കിൽ ലെവന്‍ഡോസ്‌കിക്ക് രണ്ട് വർഷത്തേക്ക് കൂടെ കരാർ നൽകാമെന്ന നിലപാടിലായിരുന്നു. എന്നൽ രണ്ടു വർഷത്തെ കരാറും പ്രതിഫലത്തിൽ വർദ്ധനവും വേണമെന്നാണ് താരം ആവിശ്യപ്പെടുന്നത്.
മൂന്ന് വർഷത്തെ കരാർ വാഗ്ദാനവുമായി ബാഴ്‌സലോണ താരത്തിൻ്റെ പിന്നാലെയുണ്ടെന്നിരിക്ക ബയേൺ വിടണമെന്ന ആവിശ്യം താരം നേരത്തെയും നേതൃത്വത്തെ അറിയിച്ചിരുന്നു. 2023 വരെ കരാരുള്ള താരം ക്ലബ്ബിൽ തന്നെ തുടരണമെന്ന ഉറച്ച ആവിശ്യത്തിലായിരുന്നു ബയേൺ. എന്നൽ ഇപ്പോൾ താരവുമായി നടത്തിയ ചർച്ചകൾ വിജയമാകാതെ വന്നപ്പോൾ 35 മുതൽ 45 മില്ല്യൺ യൂറോ ലഭിച്ചാൽ താരത്തെ ക്ലബ്ബ് വിടാൻ അനുവദിക്കാം എന്ന നിലപാട് എടുത്തിരിക്കുകയാണ് ക്ലബ്ബ്.
കഴിഞ്ഞ എട്ട് വർഷമായി ബയേൺ മ്യൂണിക്കിൽ കളിക്കുന്ന 33കാരനായ താരം, ഇന്ന് ഫുട്ബോൾ ലോകത്തെ ഏറ്റവും അപടകാരിയായ മുന്നേറ്റ താരമാണ്. ഈ വർഷത്തെ ഫിഫയുടെ മികച്ച പുരുഷ താരമായി തിരഞ്ഞെടുക്കപ്പെട്ട താരം തുടർച്ചയായ രണ്ടാം തവണയാണ് പുരസ്‌കാരം സ്വന്തമാക്കിയത്.
Post a Comment