ലോണിൽ കളിക്കുന്ന അദാമ ട്രയോറയെ സ്ഥിരം കരാറിൽ സ്വന്തമാക്കില്ലായെന്ന് വ്യക്തമാക്കി ബാഴ്‌സലോണ

ലോണിൽ കളിക്കുന്ന അദാമ ട്രയോറയെ സ്ഥിരം കരാറിൽ സ്വന്തമാക്കില്ലായെന്ന് വ്യക്തമാക്കി ബാഴ്‌സലോണ

വലിയ പ്രതീക്ഷകളുമായിയാണ് ഈ കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ അദാമ ട്രയോറ വോൾവ്സിൽ നിന്ന് ക്യാമ്പ് നൗവിൽ എത്തിയത്. ലോണിലാണ് താരം ബാഴ്‌സലോണക്ക് വേണ്ടി കളിച്ചിരുന്നത്. ലോണിൽ കളിക്കുന്ന താരത്തെ 30 മില്ല്യൺ നൽകിയാൽ സ്വന്തമാക്കാനുള്ള വ്യവസ്ഥയും വോൾവ്സുമായുള്ള കരാറിൽ ബാഴ്‌സലോണ ഉൾപ്പെടിത്തിയിരുന്നു. എന്നാൽ താരത്തെ ബാഴ്‌സലോണ സ്ഥിരം കരാറിൽ സ്വന്തമാക്കില്ലായെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.

അടുത്ത സീസണിലേക്ക് ടീം ശക്തിപ്പെടുത്തുന്ന ഭാഗമായി  ലെവന്‍ഡോസ്‌കി ഉൾപ്പെടെയുള്ള താരങ്ങളെ ക്ലബ്ബിൽ എത്തിക്കാൻ ശ്രമിക്കുന്നുണ്ട് ബാഴ്‌സലോണ, അതിന് ഫണ്ട് കണ്ടെത്തുന്ന ഭാഗമായിട്ടാണ് 30 മില്ല്യൺ നൽകി താരത്തെ നിലനിർത്തേണ്ട എന്ന് ക്ലബ്ബ് നേതൃത്വം തീരുമാനിച്ചത്. തുടർന്ന് വോൾവ്‌സുമായി 2023 വരെ കരാറുള്ള താരം ഈ സീസണിന് ശേഷം പ്രീമിയർ ലീഗിലേക്ക് തന്നെ മടങ്ങും.

ബാഴ്‌സലോണയിലേക്കുള്ള തിരിച്ചു വരവിൽ താരത്തിന് മികച്ച തുടക്കമായിരുന്നു കിട്ടിയത്. എന്നാൽ ഡെംബെലെ ഫോമിലേക്ക് എത്തിയതാണ് താരത്തിന് തിരിച്ചടിയായത്. തുടർന്ന് ആദ്യ പതിനൊന്നിൽ സ്ഥാനം കണ്ടെതാൻ ബുദ്ധിമുട്ടിയ വിങ്ങറായ താരം മിക്ക കളിയിലും ബെഞ്ചിൽ തന്നെയായിരുന്നു. ലാ ലീഗയിലും യൂറോപ്പ ലീഗിലുമായി 11 മത്സരങ്ങളിൽ നിന്ന് 4 അസിസ്റ്റുകൾ താരം ബാഴ്‌സലോണക്ക് വേണ്ടി നേടിയിട്ടുണ്ട്.

ലാ മാസിയയിൽ നിന്ന് കളി പഠിച്ച താരം, നേരത്തെ ബാഴ്‌സലോണ സീനിയർ ടീമിൽ അരങ്ങേറിയിരുന്നു, തുടർന്നാണ് താരം 2015ൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് ചേക്കേറിയത്. ഈ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ടോട്ടൻഹാമിൻ്റെ ഓഫർ നിരസിച്ചാണ് താരം ബാഴ്‌സലോണക്ക് വേണ്ടി ലോണിൽ കളിക്കാൻ തീരുമാനിച്ചത്.

Post a Comment

Previous Post Next Post