വിവാദ പരാമർശത്തിൽ ലാംപാർഡിനോട് വിശദീകരണം തേടി എഫ് എ

വിവാദ പരാമർശത്തിൽ ലാംപാർഡിനോട് വിശദീകരണം തേടി എഫ് എ

ലിവർപൂളിനെത്തിരെയുള്ള മത്സരത്തിൽ എവെർട്ടണിന് റഫറി പെനാൽറ്റി നിഷേധിച്ചതിനെതിരെ, എവെർട്ടൺ പരിശീലകൻ ലാംപാർഡ് നടത്തിയ പരാമർശത്തിൽ വിശദീകരണം തേടി എഫ് എ. ലാംപാർഡ് മെയ് ഒൻപതിനകം മറുപടി നൽകണമെന്നാണ് എഫ് എ കർശനമായി അറിയിച്ചിരിക്കുന്നത്.

ലിവർപൂളിന്റെ മൈതാനമായ ആൻഫീൽഡിൽ വെച്ച് നടന്ന മത്സരത്തിൽ, കളിയുടെ ആദ്യ പകുതിയിലെ 24ലാം മിനുറ്റിൽ എവെർട്ടൺ മുന്നേറ്റ താരം ഗോർഡണിനെ ലിവർപൂൾ മദ്ധ്യനിര താരം കെയ്റ്റ പെനാൽറ്റി ബോക്‌സിനുന്നിൽ വെച്ച് വീഴ്ത്തിയതിനെ തുടർന്ന് പെനാൽറ്റിക്ക് വേണ്ടി എവെർട്ടൺ താരങ്ങൾ വാധിച്ചുവെങ്കിലും, കളി നിയന്ത്രിച്ച റഫറി അറ്റ്‌വെൽ സ്റ്റുവർട്ട് പെനാൽറ്റി നിഷേധിക്കുകയായിരുന്നു. 

തുടർന്ന് കളി കഴിഞ്ഞ്, ലിവർപൂളിനായിരുന്നെങ്കിൽ ആ പെനാൽറ്റി റഫറി അനുവദിച്ചിരുന്നെനെ എന്ന് എവെർട്ടൺ പരിശീലകൻ ലാംപാർഡ് നടത്തിയ പരാമർശമാണ് എഫ് എയെ ചൊടിപ്പിച്ചിരിക്കുന്നത്. പരിശീലകൻ നടത്തിയ പരാമർശം നിയമലംഘനമാണെന്ന് എഫ് എ കണ്ടെത്തിയതിനെ തുടർന്നാണ്, എഫ് എ ലാംപാർഡിനോട് വിശദീകരണം തേടി ഔദ്ധ്യോഗിക പ്രസ്‌താവന ഇറക്കിയത്.

"മാനേജറുടെ അഭിപ്രായങ്ങൾ അനുചിതമായ പെരുമാറ്റം ആണെന്ന് ആരോപിക്കപ്പെടുന്നു, കാരണം അവ പക്ഷപാതം സൂചിപ്പിക്കുന്നു കൂടാതെ മാച്ച് റഫറിയുടെ അല്ലെങ്കിൽ റഫറിമാരുടെ സമഗ്രതയെ ആക്രമിക്കുന്നു, കൂടാതെ FA റൂൾ E3ന് വിരുദ്ധമായി ഗെയിമിനെ അപകീർത്തിപ്പെടുത്തുന്നു. ഫ്രാങ്ക് ലാംപാർഡിന് വിശദീകരണം നൽകാൻ 2022 മെയ് 9 തിങ്കളാഴ്ച വരെ സമയമുണ്ട്." - എഫ് എയുടെ പ്രസ്‌താവന.

നിലവിൽ 33 കളിയിൽ നിന്ന് 32 പോയിൻ്റുമായി 18ആം സ്ഥാനത്തുള്ള എവെർട്ടൺ തരം താഴ്ത്താൻ ഭീഷണി നേരിടുകയാണ്. വരുന്ന കളികളിൽ ജയിച്ചാലും ക്ലബ്ബിൻ്റെ ഭാവി ലീഡ്സ് യുണൈറ്റഡിന്റെയും ബേൺലിയുടെയും മത്സരത്തിൻ്റെ ഫലം ആശ്രയിച്ചിരിക്കും.

Post a Comment

أحدث أقدم