പുതിയ ഹോം ജേഴ്സി പുറത്തിറക്കി ബയേൺ മ്യൂണിക്ക്

പുതിയ ഹോം ജേഴ്സി പുറത്തിറക്കി ബയേൺ മ്യൂണിച്ച്
ബുണ്ടസ്‌ലീഗ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്ക് പുതിയ ജേഴ്സി പുറത്തിറക്കി. അഡിഡാസാണ് ബയേൺ മ്യൂണിക്കിൻറെ പുതിയ ജേഴ്സി ഡിസൈൻ ചെയ്തത്. ജേഴ്‌സിയുടെ മുൻവശത്ത് വ്യത്യസ്ത കട്ടിയുള്ള വെള്ള പിൻ വരകൾ കാണാം, പിന്നിൽ കോളറിന് കീഴിൽ 'മിയ സാൻ മിയ മുദ്രാവാക്യം കാണാം. ചുവന്ന ഷോർട്ട്സും സോക്സുമാണ് ബയേൺ താരങ്ങൾ ജേഴ്സിയുടെ കൂടെ ധരിക്കുക. 

പുതിയ ജേഴ്സി അണിഞ്ഞായിരിക്കും ബയേൺ മ്യൂണിക്ക് ഞായറാഴ്ച്ച സ്റ്റട്ട്ഗാർട്ടിനെതിരെയുള്ള സീസണിലെ അവസാന മത്സരത്തിൽ ഇറങ്ങുക. പുതിയ ജേഴ്‌സി ബയേൺ മ്യൂണിക്ക് ആരാധകർക്ക് ക്ലബ്ബിന്റെ ഔദ്യോഗിക സ്റ്റോറിൽ നിന്ന് വാങ്ങാൻ ലഭിക്കും.

Post a Comment

Previous Post Next Post