പിഎസ്‌ജി പരിശീലക സ്ഥാനത്തേക്ക് പോച്ചെറ്റിനോക്ക് പകരം ഏറ്റവും കൂടുതൽ ഉയർന്ന് കേൾക്കുന്ന പേരാണ് സിനദീൻ സിദാനെന്ന്. ചാമ്പ്യൻസ് ലീഗ് ലക്ഷ്യമിടുന്ന പിഎസ്‌ജി, അദ്ദേഹത്തെ ഏത് വിധേനയും പിഎസ്‌ജിയുടെ പരിശീലക സ്ഥാനത്തേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ്. പക്ഷേ സിദാൻ ഇതുവരെയും അതിനോട് ഒരു അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. ഒരു പക്ഷെ സിദാനെ പരിശീലക സ്ഥാനത്തേക്ക് എത്തിക്കാൻ പിഎസ്‌ജിക്ക് സാധിച്ചില്ലേൽ പകരം എത്തിക്കേണ്ട പരിശീലകരുടെ പട്ടികയിലേക്ക് മറ്റൊരാളെ കൂടി കണ്ടെത്തിയിരിക്കുകയാണ് ക്ലബ്ബ് നേതൃതം.
അർജന്റീനിയൻ ക്ലബ്ബ് റിവർ പ്ലേറ്റിന്റെ പരിശീലകൻ മാഴ്സെലോ ഗല്ലാർഡോയെയാണ് പിഎസ്‌ജി നേതൃതം മറ്റൊരു ഓപ്ഷൻ കൂടിയായി കണ്ടെത്തിയിരിക്കുന്നത്. റിവർ പ്ലേറ്റിനെ അർജൻ്റീനിയൻ ലീഗ് ജേതാക്കളാക്കാനും കോപ്പ സുഡാമേരിക്കാനയും കൂടാതെ 2 കോപ്പ ലിബർട്ടഡോറസ് ജേതാകളാക്കാനും അദ്ദേഹത്തിന് സാധിച്ചിരുന്നു. ഈ പ്രകടനത്തിൽ പിഎസ്‌ജി നേതൃത്വത്തിന് പരിശീലകന് മേൽ തൃപ്തിയുണ്ടെങ്കിലും, അദ്ദേഹം യൂറോപ്പിയൻ ക്ലബ്ബുകളെ പരിശീലിപ്പിച്ചിട്ടില്ലായെന്നതും ഒരു പ്രതികൂല ഘടകമായി പിഎസ്‌ജി നേതൃത്വം കാണുന്നുണ്ട്.
മെസ്സി, നെയ്‌മർ, എംബാപ്പെ തുടങ്ങിയ മികച്ച മുന്നേറ്റ നിരയുണ്ടായിട്ടും, അവരെ വേണ്ട വിധത്തിൽ ഉപയോഗിക്കാൻ മൗറീഷ്യോ പോച്ചെറ്റിനോക്ക് ഇതുവരെ സാധിച്ചിട്ടില്ല. ചാമ്പ്യൻസ് ലീഗിൽ രണ്ടാം പാദത്തിൽ റയൽ മാഡ്രിഡിനോട് പരാജയപ്പെട്ട് പുറത്തായതോടെ, സ്വന്തം ഹോം ഗ്രൗണ്ടിൽ അദ്ദേഹത്തെ സ്വന്തം ആരാധകർ കൂക്കിവിളിക്കുന്ന സംഭവം വരെ ഉണ്ടായി.
Report: River Plate Boss Latest Name Connected to PSG’s Managerial Job https://t.co/8kBOQkEjxu
— PSG Talk (@PSGTalk) May 12, 2022
Post a Comment