റയൽ മാഡ്രിഡിൽ കളിക്കാൻ അവസരം ലഭിക്കാത്തതിനെ തുടർന്ന്, ഈ വരുന്ന ട്രാൻസ്ഫെറിൽ അറ്റാക്കിങ് മിഡ്ഫീൽഡർ താരം ഹസാർഡ് ക്ലബ്ബ് വിടുമെന്ന അഭ്യുഹം ശക്തമായിരിക്കെ, താരം അടുത്ത സീസണിലും റയൽ മാഡ്രിഡിൽ തന്നെ തുടരുമെന്ന് വ്യക്തമാക്കി പരിശീലകൻ അൻസലോട്ടി. താരം തിരിച്ച് ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് തന്നെ തിരിച്ചെത്തും എന്ന അഭ്യൂഹം ശക്തമായിരിക്കെയാണ് പരിശീലകൻ ഈ കാര്യം വ്യക്തമാകിയത്.
ലാ ലിഗയിൽ കാഡിസുമായുള്ള മത്സരത്തിന് മുന്നേ നടന്ന പത്രസമ്മേളനത്തിലാണ്, ഈ സീസണിന് ശേഷം ഹസാർഡ് ക്ലബ്ബിൽ തുടരുമോ ഇല്ലയോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പരിശീലകൻ അൻസലോട്ടി മറുപടി നൽകിയത്. "ഞങ്ങൾ അതിനെക്കുറിച്ച് സംസാരിച്ചിട്ടില്ല. അദ്ദേഹത്തിൻ്റെ പ്ലാൻ വളരെ വ്യക്തമാണ്".
"കഴിഞ്ഞ കുറച്ച് വർഷങ്ങളായി അദ്ദേഹത്തിന് നല്ല സമയമായിരുന്നില്ല. കളിക്കാൻ നല്ല സമയം അദ്ദേഹത്തിന് ലഭിച്ചില്ലേൽ പോലും അദ്ദേഹത്തിന് വളരെയധികം മോറ്റിവേഷനുണ്ട്, കൂടാതെ തന്റെ ക്വാളിറ്റി വീണ്ടും ലോകത്തെ കാണിക്കാൻ ഹസാർഡ് ആഗ്രഹിക്കുന്നുണ്ട്, അത് പല കാരണങ്ങളാൽ അദ്ദേഹത്തിന് ഇവിടെ ചെയ്യാൻ കഴിഞ്ഞില്ല. അത് കാണിക്കാൻ ഹസാർഡ് തീർച്ചയായും ഇവിടെ തുടരും."- ആൻസലോട്ടി പറഞ്ഞു.
ഏറെ പ്രതീക്ഷയോടെയായിരുന്നു ഹസാർഡ് ചെൽസിയിൽ നിന്ന് റയൽ മാഡ്രിഡിൽ എത്തിയത്. എന്നാൽ സാന്തിയാഗോ ബെർണബ്യുവിൽ എത്തിയതിന് ശേഷം പ്രതീക്ഷക്കൊത്ത നിലവാരത്തിലേക്ക് എത്താൻ താരത്തിന് സാധിച്ചിരുന്നില്ല. പരിക്കം അതെ തുടർന്നുള്ള ഫോമില്ലായിമയും മൂലം പല കളികളിലും താരത്തിന് ആദ്യ പതിനൊന്നിൽ സ്ഥാനം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ചെൽസിക്കായി നിരവധി കിരീടങ്ങൾ നേടിയ താരത്തെ അന്നത്തെ റെക്കോർഡ് തുകയ്ക്കാണ് റയൽ മാഡ്രിസ് സൈൻ ചെയ്തത്.
നേരത്തെ പ്രീമിയർ ലീഗ് ക്ലബായ ആഴ്സനൽ താരതിനായി രംഗത്തുണ്ടായിരുന്നു.
Post a Comment