പിഎസ്ജി സൂപ്പർ താരം നെയ്‌മറിനായി ഈ വരുന്ന ട്രാൻസ്ഫർ ജാലകത്തിൽ ഏതേലും ക്ലബ്ബുകൾ സമീപിച്ചാൽ, താരത്തെ വിൽക്കാമെന്ന നിലപാടിലാണ് പിഎസ്‌ജി നേതൃത്വം. ബാഴ്സലോണയിൽ നിന്ന് പിഎസ്‌ജിയിൽ എത്തിയതിന് ശേഷം, താരത്തിന് ബാഴ്സലോണയിൽ കാഴ്ച്ചവെച്ച കളിമികവ് പിഎസ്‌ജിയിൽ കാഴ്ച്ചവെക്കാൻ സാധിച്ചിട്ടില്ല.
ചാമ്പ്യൻസ് ലീഗ് കിരീടം ലക്ഷ്യമിട്ട് 2017ലാണ് നെയ്‌മറെ ബാഴ്സലോണയിൽ നിന്ന് പിഎസ്‌ജി പാരീസിൽ എത്തിക്കുന്നത്. ക്ലബ്ബിൽ എത്തി അഞ്ച് വർഷമായിട്ടും താരത്തിന് ഇതുവരെ പിഎസ്‌ജിയുടെ സ്വപ്നം നിറവേറ്റാൻ സാധിച്ചിട്ടില്ല. കൂടാതെ നിരന്തരമായ പരിക്കുകളും, പിച്ചിന് പുറത്തുള്ള അദ്ദേഹത്തിന്റെ നിരവധി പ്രശ്നങ്ങളും ഇടക്ക് ക്ലബ്ബുമായുള്ള മോശം ബന്ധവും എല്ലാം കാരണമാണ് മികച്ച ഓഫർ ലഭിക്കുകയാണെങ്കിൽ താരത്തെ വിൽക്കാമെന്ന് ക്ലബ്ബ് തീരുമാനിച്ചത്. ഒരു ഘട്ടത്തിൽ പിഎസ്ജി ആരാധകർ പോലും താരത്തിനെതിരായിരുന്നു.
പിഎസ്ജിയിൽ ഏറ്റവും കൂടുതൽ വേതനം വാങ്ങുന്ന കളിക്കാരിൽ ഒരാളായ താരം, ഈ കഴിഞ്ഞ മെയിലാണ് ക്ലബ്ബുമായി 2025 വരെയുള്ള കരാറിൽ ഒപ്പിട്ടത്.
Post a Comment