ലിവർപൂളുമായുള്ള കരാർ ഒരു വർഷം മാത്രം ബാക്കിനിൽക്കെ ഈ സീസണിന് ശേഷം ക്ലബ്ബിൽ തുടരുമോ ഇല്ലയോയെന്ന് ചാമ്പ്യൻസ് ലീഗ് ഫൈനലിന് ശേഷം വ്യക്തമാക്കാമെന്ന് മുന്നേറ്റ താരം മാനെ. താരത്തെ നിലനിർത്താൻ തന്നെയാണ് ക്ലബ്ബിനും താൽപര്യം, അതുകൊണ്ട് തന്നെ കരാർ പുതുക്കുന്നതുമായി സംബന്ധിച്ച ചർച്ചകൾ ക്ലബ്ബ് നേതൃതം താരവുമായി നടത്തുന്നുണ്ട്.
"ഇപ്പോൾ ചാമ്പ്യൻസ് ലീഗ് കിരീടം നേടുകയെന്നല്ലാതെ മറ്റൊന്നും ചിന്തിക്കാൻ എനിക്ക് സമയമില്ല. അതിന് വേണ്ടി എനിക്ക് കഴിയാവുന്നതെല്ലാം ഞാൻ ചെയ്യും. കാരണം ഞങ്ങൾ എല്ലാവരുടെയും സ്വപ്നമാണത്. എനിക്ക് ഇപ്പോൾ ഇവിടെ കാര്യങ്ങൽ എല്ലാം നല്ല നിലയിലാണ് പോകുന്നത്. എല്ലാത്തിനുമുള്ള ഉത്തരം ഞാൻ ഈ ഫൈനലിന് ശേഷം തരാം." - താരം വ്യക്തമായി.
നിലവിൽ ലിവർപൂൾ മുന്നേറ്റ നിരയിലെ ഏറ്റവും പ്രധാനപെട്ട താരമാണ് മാനെ. സൗത്താംപ്ടണിൽ നിന്ന് ക്ലബ്ബിൽ എത്തിയതിന് ശേഷം ടീമിനെ നിരവധി കിരീട ജേതാകളാകാൻ സഹായിച്ച താരം, ഇതുവരെ ക്ലബ്ബിനായി 120 ഗോളുകൾ നേടിയിട്ടുണ്ട്. താരാത്തിനായി ബാഴ്സലോണ, ബയേണ്‍ മ്യൂണിക്ക് തുടങ്ങിയ ക്ലബ്ബുകൾ രംഗത്തുണ്ട്.
Post a Comment