മുന്നേറ്റ താരം ഡാർവിൻ നുനസിന് വേണ്ടിയുള്ള പോരാട്ടത്തിൽ ഒടുവിൽ ലിവർപൂളിന് വിജയം. ബെൻഫികയുടെ മുന്നേറ്റ താരവുമായി ലിവർപൂൾ കരാറിലെത്തിയതായി പ്രമുഖ ജേർണലിസ്റ്റായ ഫബ്രിസിയോ റൊമാനോ വ്യക്തമാക്കി. ആറ് വർഷത്തെ കരാറാണ് താരത്തിന് ലിവർപൂൾ നൽകിയിരിക്കുന്നത്.
ഇരുപത്തിരണ്ടുകാരനായ താരത്തിന് വേണ്ടി 80 മില്ല്യനും കൂടാതെ 20 മില്ല്യൺ ആഡ് ഓണായും ലിവർപൂൾ ബെൻഫികക്ക് നൽകും. ഈ സീസണിന് ശേഷം ലിവർപൂൾ വിടുമെന്ന് വ്യക്തമാക്കിയ മാനെക്ക് പകരമായാണ് താരത്തെ ലിവർപൂൾ ആൻഫീൽഡിൽ എത്തിച്ചത്. മികച്ച ഫോമിൽ കളിച്ചുകൊണ്ടിരിക്കുന്ന താരത്തിന്റെ വരവ് ലിവർപൂളിനെ അടുത്ത സീസണിൽ കൂടുതൽ അപകടകാരികളാക്കും.
കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം കാഴ്‌ച്ചവെച്ച താരത്തിനായി ആദ്യം മുതൽക്കെ രംഗത്തുണ്ടായിരുന്നത് മാഞ്ചസ്റ്റർ യുണൈറ്റഡായിരുന്നു. ഈ വരുന്ന സീസണിൽ ക്ലബ്ബിൽ എത്തിക്കാൻ ശ്രമിക്കുന്ന പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളായിരുന്നു ഉറുഗ്വേൻ മുന്നേറ്റ താരം. എന്നാൽ ചാമ്പ്യൻസ് ലീഗ് കളിക്കണമെന്ന മോഹമുള്ളത് കൊണ്ട് താരം തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ ഓഫർ നിരസിക്കുകയായിരുന്നു.
Liverpool are now closing on Darwin Núñez deal, here we go! Meeting in the morning with verbal agreement in place between Liverpool & Benfica, just waiting to sign. €80m plus €20m add ons fee. 🚨🔴🇺🇾 #LFC
— Fabrizio Romano (@FabrizioRomano) June 11, 2022
Liverpool are preparing paperworks. Five year contract, already agreed. pic.twitter.com/znzD7DyU8P
Post a Comment