"നിർബന്ധമായും പ്രീ സീസണിനുള്ള പരിശീലനത്തിന് എത്തി ചേരണം". ലെവൻഡോസ്‌കിക്ക് അന്ത്യശാസനവുമായി ഒലിവർ ഖാൻ

"നിർബന്ധമായും പ്രീ സീസണിനുള്ള പരിശീലനത്തിന് എത്തി ചേരണം". ലെവൻഡോസ്‌കിക്ക് അന്ത്യശാസനവുമായി ഒലിവർ ഖാൻ

ബയേൺ മ്യൂണിക്ക് നേതൃത്വവുമായി ഉടക്കി നിൽക്കുന്ന ലെവൻഡോസ്‌കി, ക്ലബ്ബിൻ്റെ ഈ വരുന്ന പ്രീ സീസണിൽ നിന്ന് വിട്ട് നിൽക്കുമെന്ന് തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് താരത്തിന് അന്ത്യശാസനവുമായി രംഗത്തെത്തിയിരിക്കുകയാണ് ബയേൺ മ്യൂണിക്ക് സി.ഇ.ഒ ആയ ഒലിവർ ഖാൻ.

ഈ വരുന്ന ജൂലൈ 12ന് തുടങ്ങുന്ന ബയേൺ മ്യൂണിക്കിൻ്റെ പരിശീലന സെക്ഷനിൽ താരം നിർബന്ധമായും എത്തണമെന്നും, താരത്തിന് ഞങ്ങളുമായി കരാറുള്ള കാര്യം മറക്കേണ്ടയെന്നുമാണ് ഒലിവർ ഖാൻ പറഞ്ഞിരിക്കുന്നത്.

"ബാഴ്‌സലോണയും മറ്റ് ക്ലബ്ബുകളും താരത്തെ അവരുടെ ക്ലബ്ബിൽ എത്തിക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ ഞങ്ങൾക്ക് ആശങ്കയൊന്നുമില്ല, ഇതുവരെ കാര്യങ്ങൾക്ക് ഒരു മാറ്റവും സംഭവിച്ചിട്ടില്ല. പരിശീലനം തുടങ്ങുന്ന ആദ്യ ദിവസം തന്നെ താരം നിർബന്ധമായും ഞങ്ങളെ കൂടെയുണ്ടായിരിക്കണം. കാരണം താരത്തിന് ഞങ്ങളുമായി 2023 വരെ കരാറുള്ളതാണ്, അത് താരം മറക്കേണ്ട."- ഒലിവർ ഖാൻ വ്യക്തമാക്കി.

ബയേണ്‍ മ്യൂണിക്കുമായി താരത്തിൻ്റെ ബന്ധം കൂടുതൽ വഷളായി കൊണ്ടിരിക്കുകയാണ്. താരത്തിന്റെ ആവിശ്യം ക്ലബ്ബ് നേതൃത്വം സ്വീകരിക്കാൻ തയ്യാറാകാത്തത് കൊണ്ട്  തന്നെ ഈ  സീസണിന് ശേഷം ക്ലബ്ബ് വിടണമെന്ന ഉറച്ച തീരുമാനത്തിൽ നിൽക്കുകയാണ് താരം.

Post a Comment

أحدث أقدم