സിദാൻ പിഎസ്‌ജിയുടെ പരിശീലകനാകുന്നത് കാണാൻ ആഗ്രഹം - ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ

സിദാൻ പിഎസ്‌ജിയുടെ പരിശീലകനാകുന്നത് കാണാൻ ആഗ്രഹം - ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ

ചാമ്പ്യൻസ് ലീഗ് ലക്ഷ്യമിടുന്ന പിഎസ്‌ജി പോച്ചെറ്റിനോക്ക് പകരം പിഎസ്‌ജി പരിശീലക സ്ഥാനത്തേക്ക് സിദാനെ എത്തിക്കാനുള്ള ശ്രമത്തിലാണ്. പക്ഷെ സിദാൻ ഇതുവരെയും അതിനോട് ഒരു അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. ഇപ്പോഴിതാ ഫ്രാൻസിന്റെ പ്രസിഡന്റായ ഇമ്മാനുവൽ മാക്രോൺ, സിദാൻ പിഎസ്‌ജിയുടെ പരിശീലകനായി വരണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ്. RMC സ്പോർട്ടിനോട് സംസാരിക്കവെയാണ് ഫ്രാൻസ് പ്രസിഡന്റ് മാക്രോൺ ഈ കാര്യം പറഞ്ഞത്. 

"ഞാൻ അദ്ദേഹവുമായി സംസാരിച്ചിട്ടില്ല. പക്ഷെ അദ്ദേഹത്തോട് എനിക്ക് വളരെയധികം ആരാധനയുണ്ട്, കളിക്കാരനെന്ന നിലയിലും പരിശീലകനെന്ന നിലയിലും. തീർച്ചയായും അദ്ദേഹത്തെ ഞങ്ങൾക്ക് ആവിശ്യമുണ്ട്. ഫ്രഞ്ച് ലീഗിൽ അദ്ദേഹത്തെ പോലെ കഴിവുള്ള ഒരാൾ ഉണ്ടാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഫ്രാൻസ് സ്പോർട്ട്സിനും ഫുട്ബോളിനും പ്രാധാന്യം നൽകുന്ന ഒരു രാജ്യമാണ്. ഒരുപാട് ആരാധകരും ഇവിടെയുണ്ട്. അതുകൊണ്ട് തന്നെ സിദാൻ ഒരു പരിശീലകനായി ഇവിടെ എത്തുകയാണെങ്കിൽ അത് ഒരു നല്ല കാര്യമായിരിക്കും." - മാക്രോൺ പറഞ്ഞു.

സൂപ്പർ താരങ്ങൾ ഉണ്ടായിട്ടും അവരെ വേണ്ട വിധത്തിൽ ഉപയോഗിക്കാൻ മൗറീഷ്യോ പോച്ചെറ്റിനോക്ക് ഇതുവരെ സാധിച്ചിട്ടില്ല. അതിന്റെ പേരിൽ കഴിഞ്ഞ സീസൺ പകുതി കഴിഞ്ഞപ്പോൾ തന്നെ പോച്ചെറ്റിനോക്ക് വിമർശനം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ചാമ്പ്യൻസ് ലീഗിൽ രണ്ടാം പാദത്തിൽ റയൽ മാഡ്രിഡിനോട് പരാജയപ്പെട്ട്  പുറത്തായതോടെ, സ്വന്തം ഹോം ഗ്രൗണ്ടിൽ അദ്ദേഹത്തെ സ്വന്തം ആരാധകർ കൂക്കിവിളിക്കുക വരെ ഉണ്ടായി.

സൂപ്പർതാരമായ കിലിയൻ എംബാപ്പെയെ, പിഎസ്‌ജിക്ക് ക്ലബ്ബിൽ നിലനിർത്താൻ സാധിച്ചതിൽ മാക്രോണിന്റെ നിർണായക സ്വാധീനം ഉണ്ടായിരുന്നു.

Post a Comment

Previous Post Next Post