പ്രീ സീസണിൽ ബയേൺ മ്യൂണിക്കിൽ നിന്ന് വിട്ടു നിൽക്കുമെന്ന അഭ്യൂഹം പുറത്ത് വന്നുകൊണ്ടിരിക്കെ, ബയേൺ മ്യൂണിക്ക് വിടാനുള്ള തന്റെ താൽപര്യം വീണ്ടും പരസ്യമാക്കി മുന്നേറ്റ താരം ലെവൻഡോസ്‌കി. ബാഴ്‌സലോണ അല്ലാതെ മറ്റൊരു ടീമിൻ്റെയും ഓഫർ പരിഗണിച്ചിട്ടില്ലായെന്ന് പറഞ്ഞ താരം, ബാഴ്‌സലോണയിലേക്കാണ് തനിക്ക് ചേക്കേറാൻ താൽപര്യമെന്നും വ്യക്തമാക്കി. പോളിഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഈ കാര്യം പറഞ്ഞത്.
" എന്റെയുള്ളിൽ എന്തോ നഷ്ടപ്പെട്ടിരിക്കുന്നു. ബയേൺ വിട്ടുകയെന്നതാണ് എനിക്ക് ആവിശ്യം, അത് ഞാൻ ഉറപ്പിച്ച കാര്യമാണ്. ബാഴ്‌സലോണയില്ലാതെ മറ്റൊരു ക്ലബ്ബിന്റെയും ഓഫർ ഞാൻ പരിഗണിച്ചിട്ടുമില്ല"- താരം വ്യ ക്തമാക്കി.
ബയേണ്‍ മ്യൂണിക്കുമായി താരത്തിൻ്റെ ബന്ധം കൂടുതൽ വഷളായി കൊണ്ടിരിക്കുകയാണ്. താരത്തിന്റെ ആവിശ്യം ക്ലബ്ബ് നേതൃത്വം സ്വീകരിക്കാൻ തയ്യാറാകാത്തത് കൊണ്ട് ഈ വരുന്ന സീസണോടെ കരാർ അവസാനിക്കുന്ന താരം അത് പുതുക്കില്ലായെന്ന് വ്യക്തമാകിയതാണ്. നിലവിൽ ഒരു വർഷം കൂടെ ക്ലബ്ബുമായി കരാറുള്ള താരത്തെ ഈ സീസണിൽ വിൽക്കില്ലായെന്ന നിലപടിലാണ് ക്ലബ്ബ് പ്രസിഡൻ്റ് ഹെർബെർട്ട് ഹൈനർ.
കാര്യങ്ങൽ കൂടുതൽ സങ്കീർണമായിരിക്കെ ഈ സീസണിൽ തന്നെ ക്ലബ്ബ് വിടണമെന്ന ഉറച്ച തീരുമാനത്തിൽ തന്നെയാണ് ലെവൻഡോസ്‌കി.
Post a Comment