കഴിഞ്ഞ സീസണിൽ, ബാഴ്സലോണ ടീമിൽ എത്തിച്ച വെറ്ററൻ താരം ഡാനി ആൽവേസുമായുള്ള കരാർ പുതുക്കില്ലായെന്ന് വ്യക്തമാക്കി ബാഴ്സലോണ. ഇതോടെ താരം ഈ സീസണിന് ശേഷം ക്ലബ്ബ് വിടുമെന്ന് ഉറപ്പായി. ഖത്തർ ലോകകപ്പിൽ ബ്രസീൽ ടീമിൽ ഇടം നേടാമെന്ന താരത്തിൻ്റെ ആഗ്രഹത്തിന് കൂടിയാണ് ഇതോടെ തിരിച്ചടിയായത്.
ബാഴ്സലോണയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും പ്രായം കൂടിയ സൈനിങ്ങായിരുന്നു ഡാനി ആൽവസിൻ്റെ. ഏഴ് മാസം ബാഴ്സലോണയിൽ ചിലവഹിച്ച താരത്തിന് ക്ലബ്ബിൽ തന്നെ തുടരാനായിരുന്നു താൽപര്യം, താരം അത് തുറന്ന് പറയുകയും ചെയ്തിരുന്നു. എന്നാൽ താരത്തിൻ്റെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുന്ന തീരുമാനമാണ് ഇപ്പോൾ ബാഴ്സലോണ നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്.
2008 മുതൽ 2016 വരെ ബാഴ്സലോണയിൽ കളിച്ച താരം ക്ലബ്ബിനൊപ്പം 23 കിരീട നേട്ടത്തിൽ പങ്കാളിയായിട്ടുണ്ട്. തിരിച്ച് വരവിൽ താരത്തിന് ബാഴ്സലോണക്കായി 16 മത്സരങ്ങളിൽ നിന്ന് ഒരു ഗോളും മൂന്ന് അസിസ്റ്റും നേടാൻ സാധിച്ചിരുന്നു.
Post a Comment