ഫ്രീ ഏജൻ്റായി ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടതിന് പിന്നാലെ തൻ്റെ മുൻ ക്ലബ്ബിനെതിരെ രൂക്ഷ വിമർശവുമായി പോഗ്ബ. തൻ്റെ കരാർ പുതുക്കാഞ്ഞത് മാഞ്ചസ്റ്റർ യുണൈറ്റഡ് ചെയ്ത ഏറ്റവും വലിയ തെറ്റാണെന്നും, അത് ഞാൻ തെളിയിക്കുമെന്നാണ് താരം പറഞ്ഞിരിക്കുന്നത്.
"എനിക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു ഓഫറും നൽകിയിരുന്നില്ല. എനിക്ക് ഒരു ഓഫറും മാഞ്ചസ്റ്റർ യുണൈറ്റഡ് നൽകാഞ്ഞത് അവർ ചെയ്ത ഏറ്റവും വലിയ തെറ്റാണെന്ന് എനിക്ക് മറ്റു ക്ലബ്ബുകൾക്ക് മുന്നിൽ കാണിച്ച് കൊടുക്കണം." - താരം വ്യക്തമാക്കി.
ജുവന്റസിലേക്ക് തന്നെ തിരിച്ചു പോകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന താരത്തെ, 2016ലാണ് 89 മില്ല്യൺ നൽകി മാഞ്ചസ്റ്റർ യുണൈറ്റഡ് ജുവന്റസിൽ നിന്ന് ഓൾഡ് ട്രാഫൊർഡിൽ എത്തിച്ചത്. ക്ലബ്ബിലെത്തി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കൂടെ യൂറോപ്പ ലീഗ് മാത്രമാണ് താരത്തിന് നേടാൻ സാധിച്ചത്.
Post a Comment