ഈ വരുന്ന സീസണിലും ലിവർപൂളിൽ തുടരുമെന്ന് പറഞ്ഞ സലാ, കരാർ പുതുക്കണമെങ്കിൽ താൻ ആവശ്യപ്പെടുന്ന കാര്യങ്ങൽ അംഗീകരിച്ചാൽ മാത്രമേ അതിന് തയ്യാറാക്കുകയുള്ളു എന്ന് വ്യക്തമാക്കിയതായി പ്രമുഖ ജേണലിസ്റ്റായ ഫാബ്രിസിയോ റോമാനോ. നിലവിൽ താരത്തിന് ലിവർപൂളുമായി ഒരു വർഷം കൂടി മാത്രമാണ് കരാറുള്ളത്. താരത്തിനെ ക്ലബ്ബിൽ നിലനിർത്താൻ തന്നെയാണ് ക്ലബ്ബ് നേതൃത്വത്തിന് താൽപര്യം. കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ താരവുമായി നടത്തുന്നുണ്ടെങ്കിലും, അതിൽ യാതൊരു പുരോഗതിയും വന്നിട്ടില്ലായെന്നാണ് വ്യക്തമാകുന്നത്.
ലിവർപൂൾ മുന്നേറ്റ നിരയിലെ പ്രധാന താരമായ സലാക്ക് പുതിയ കരാർ ക്ലബ്ബ് നൽകിയിരുന്നെങ്കിലും, താരം അത് നിരസിക്കുകയായിരുന്നു. ഇപ്പോ നൽകുന്ന വേതനത്തെക്കാൾ കൂടുതൽ വേതനമാണ് പുതിയ കരാറിൽ താരം ആവശ്യപ്പെടുന്നത്. ഒരുപക്ഷേ താരം ആവശ്യപ്പെടുന്ന വേതനം നൽകാൻ ക്ലബ്ബ് തയ്യാറല്ലായെങ്കിൽ, 2023ൽ കരാർ അവസാനിക്കുന്ന താരത്തെ ഫ്രീ ഏജൻ്റിൽ നഷ്ടമാകാനുള്ള സാധ്യതവരെയുണ്ട് ലിവർപൂളിന്.
നേരത്തെ സലായുടെ കരാറുമായി ബന്ധപ്പെട്ട് പരിശീലകൻ ക്ലോപ്പിനോട് ചോദിച്ചപ്പോൾ, സലായുടെ കരാറിന്റെ കാര്യത്തിൽ കൂടുതലൊന്നും ഞങ്ങൾക്ക് ചെയ്യാനില്ലാ എന്നായിരുന്നു അദ്ദേഹം മറുപടി പറഞ്ഞിരുന്നത്.
Mo Salah situation has not changed, as of now. He doesn’t want to leave Liverpool this summer - but new contract talks are still complicated, up to the club for the next months. 🔴 #LFC
— Fabrizio Romano (@FabrizioRomano) June 4, 2022
Liverpool will have to improve their proposal or Salah could leave on a free next year. pic.twitter.com/5EXOFXm1T0
إرسال تعليق