ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഈ സീസണിലെ ഗോൾഡൺ ബൂട്ട് ജേതാവായതിന് പിന്നാലെ ഈ സീസണിലെ മികച്ച താരത്തിനുള്ള PFA അവാർഡും സ്വന്തമാക്കിയിരിക്കുകയാണ് ലിവർപൂൾ മുന്നേറ്റ താരം സലാ. ലീഗ് കിരീടം ഈ സീസണിൽ മാഞ്ചസ്റ്റർ സിറ്റിക്ക് മുന്നിൽ അടിയറവ് വെച്ചെങ്കിലും സലാക്ക് ഇത് ഒരു മികച്ച സീസൺ തന്നെയായിരുന്നു.
നിലവിലെ ജേതാവും സിറ്റിയെ ലീഗ് കിരീട ജേതാക്കളാക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച താരം കെവിൻ ഡി ബ്രുയിനയെയും, ഗോൾഡൺ ബൂട്ട് പങ്കാളിയുമായ സന്നിനെയും പിന്തള്ളിയാണ് സലാ രണ്ടാമതും പ്രീമിയർ ലീഗിലെ മികച്ച പുരുഷ താരത്തിനുള്ള PFA അവാർഡ് സ്വന്തമാക്കുന്നത്. 2018ലായിരുന്നു ഇതിന് മുമ്പ് സലാ ഈ പുരസ്കാര ജേതാവായത്.
ഈ സീസണിൽ ലിവർപൂളിനായി ലീഗിൽ 23 ഗോളുകളും 13 അസിസ്റ്റും താരം നേടിയിരുന്നു. കൂടാതെ ലിവർപൂൾ എഫ് എ കപ്പ്, കാരബാവോ കപ്പ് ജേതാകളാകുന്നതിലും, ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തുന്നതിലും താരത്തിൻ്റെ നിർണ്ണായക സ്വാധീനമുണ്ടായിരുന്നു.
A second @PFA Player of the Year award for @MoSalah 🏆😁 pic.twitter.com/4kYPVxUKRV
— Liverpool FC (@LFC) June 9, 2022
إرسال تعليق