ഈ വർഷം ഖത്തറിൽ വെച്ച് നടക്കുന്ന ലോകകപ്പിൽ കിരീടം നേടാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള ടീമുകളിൽ ഒന്നാണ് അർജൻ്റീന എന്ന് മോഡ്രിച്ച്. മെസ്സിയുള്ളതു കൊണ്ടു തന്നെ അവർ ലോകകിരീടം നേടാൻ സാധ്യതയുള്ള ടീമുകളിൽ ഒന്നാണെന്നും, കഴിഞ്ഞ കഴിഞ്ഞ കുറെ മത്സരങ്ങളിൽ അവർ പരാജയമറിയാതെയാണ് മുന്നേറുന്നതാണെന്നും മോഡ്രിച്ച് വ്യക്തമാക്കി.
"അവസാന ലോകകപ്പിൽ അർജന്റീനക്കെതിരെ ഞങ്ങൾക്ക് വിജയിക്കാൻ സാധിച്ചിരുന്നു. എന്നാൽ മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്ഥമായി വളരെ ശക്തരായ ഒരു ടീമാണ് ഇന്ന് അവർ. അവർക്ക് മികച്ച ഒരു ഗ്രൂപ്പ് തന്നെയുണ്ട് ഇപ്പോൾ. കഴിഞ്ഞ കുറെ മത്സരങ്ങൾ പരാജയമറിയാതെ മുന്നേറുകയാണ് അവർ. തീർച്ചയായും മെസ്സിയുള്ളതു കൊണ്ടു തന്നെ അവർ ലോകകിരീടം നേടാൻ സാധ്യതയുള്ള ടീമുകളിൽ ഒന്നാണ്" - മോഡ്രിച്ച് പറഞ്ഞു.
കഴിഞ്ഞ ലോകകപ്പിൽ ഇരു ടീമും ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റുമുട്ടിയപ്പോൾ മൂന്ന് ഗോളുകൾക്ക് ക്രൊയേഷ്യ അർജൻ്റീനയെ പരാജയപ്പെടുത്തിയിരുന്നു. നിലവിൽ പരിശീലകൻ സ്‌കലോണിയുടെ കീഴിൽ മികച്ച പ്രകടനമാണ് അർജൻ്റീന ടീം പുറത്തെടുക്കുന്നത്. കോപ്പ, ഫൈനലിസിമ കിരീട ജേതകളായ അവർ കഴിഞ്ഞ 32 മത്സരങ്ങളിൽ പരാജയമറിഞ്ഞിട്ടില്ല.
إرسال تعليق