ഈ സീസണിന് ശേഷം ലിവർപൂൾ വിടുമെന്ന് വ്യക്തമാക്കിയ മുന്നേറ്റ താരം മാനെയുമായി കരാറിലെത്തി ബയേൺ മ്യൂണിക്ക്. താരത്തിന് മൂന്ന് വർഷത്തെ കരാറാണ് ബയേൺ മ്യൂണിക്ക് നൽകിയിരിക്കുന്നത്. താരത്തെ അലയൻസ് അരീനയിൽ എത്തിക്കാൻ 40 മില്ല്യൺ യൂറോയാണ് ബയേൺ മ്യൂണിക്ക് ലിവർപൂളിന് നൽകിയിരിക്കുന്നത്.
അടുത്ത സീസണോടെ ലിവർപൂളുമായുള്ള കരാർ അവസാനിക്കുന്ന മാനെ, തനിക്ക് പുതിയ വെല്ലുവിളികൾ സ്വീകരിക്കാനാണ് ആഗ്രഹമെന്ന് ഈ കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് ഫൈനലിന് ശേഷമാണ് വ്യക്തമാക്കിയിരുന്നു. ക്ലബ്ബ് വിടണമെന്ന ഉറച്ച തീരുമാനത്തിൽ നിൽകുന്ന ലെവൻഡോസ്‌കിക്ക് പകരമായിട്ടാണ് താരത്തെ ബയേൺ മ്യൂണിക്ക് ക്ലബ്ബിൽ എത്തിച്ചിരിക്കുന്നത്.
2016 ൽ സൗത്താംപ്ടണിൽ നിന്ന് ലിവർപൂളിൽ എത്തിയതിന് ശേഷം മുന്നേറ്റ നിരയിലെ ഏറ്റവും പ്രധാനപെട്ട താരമായ മാനെ, ക്ലബിനൊപ്പം ഒരു ചാമ്പ്യൻസ് ലീഗ്, ഇംഗ്ലീഷ് പ്രീമിയർ ലീഗ്, യുവേഫ സൂപ്പർ കപ്പ്, ക്ലബ്ബ് ലോകകപ്പ്, കാരബാവോ കപ്പ് എന്നിവ നേടിയിട്ടുണ്ട്.
Sadio Mané is set to join Bayern on a permanent deal from Liverpool, here we go! Agreement set to be reached after direct meeting between the two clubs today. 🚨🇸🇳 #FCBayern
— Fabrizio Romano (@FabrizioRomano) June 17, 2022
Personal terms already 100% agreed on a three year deal.
Deal called by @Plettigoal is now finally done. pic.twitter.com/bbMN6MuEIm
Post a Comment