ഈ സീസണിൽ മുന്നേറ്റ നിര ശക്തിപ്പെടുത്തുന്ന ഭാഗമായി ആഴ്സണൽ പ്രധാനമായി ക്ലബ്ബിൽ എത്തിക്കാൻ ശ്രമിച്ച ബ്രസീലിയൻ താരമായ ജീസസുമായി ആഴ്സണൽ കരാറിലെത്തി. 2027വരെയുള്ള കരാറാണ് ജീസസിന് ആഴ്‌സണൽ നൽകിയിരിക്കുന്നത്. താരത്തെ ക്ലബ്ബിൽ എത്തിക്കാൻ വേണ്ടി 45 മില്ല്യൺ യുറോയാണ് ആഴ്‌സണൽ മാഞ്ചസ്റ്റർ സിറ്റിക്ക് നൽകിയിരിക്കുന്നത്.
താരത്തിനായി 6 ക്ലബ്ബുകൾ സമീപിച്ചിരുന്നെങ്കിലും താരം ആഴ്‌സണലേക്ക് ചേക്കേറാൻ തീരുമാനിക്കുകയായിരുന്നു. ഈ വരുന്ന സീസണിലേക്കുള്ള ആഴ്‌സണലിൻ്റെ മൂന്നാമത്തെ സൈനിങാണ് ഇത്.
ഒബാമയാങ് ക്ലബ്ബിൽ നിന്ന് പോവുകയും, ലകാസെറ്റെയും എൻകെറ്റിയെയും ടീം വിടുമെന്നിരിക്കെ, മുന്നേറ്റ നിരയിൽ ഒരു സ്‌ട്രൈക്കറെ തീർച്ചയായും ആഴ്‌സണലിന് അനിവാര്യമാണ്. ഗ്വാർഡിയോളയുടെ കീഴിൽ ഒരു സ്ഥിരം സ്റ്റാർട്ടറല്ലാത്ത 25കാരനായ ജീസസ്, ആഴ്‌സണലിൽ എത്തിയതോടെ മുന്നേറ്റ നിരയിലെ ഒരു പ്രധാനപ്പെട്ട താരമാകാൻ തന്നെ സാധിക്കും.
2017ൽ ബ്രസീലിയൻ ക്ലബ് പാൽമെറാസിൽ നിന്നാണ് താരം ഇത്തിഹാദിൽ എത്തുന്നത്. തുടർന്ന് മാഞ്ചസ്റ്റർ സിറ്റിക്കായി 159 മത്സരങ്ങളിൽ നിന്നും 58 ഗോളുകൾ നേടിയിട്ടുണ്ട്.
Gabriel Jesus to Arsenal, here we go! Personal terms fully agreed with his agent Marcelo Pettinati and his two partners. Gabriel signs until 2027, it’s 100% done. 🚨⚪️🔴 #AFC
— Fabrizio Romano (@FabrizioRomano) June 26, 2022
Arsenal already agreed £45m fee with Man City as revealed on Friday.
Edu & Arteta, key for the deal. pic.twitter.com/06dTVNNLmM
Post a Comment