ഈ വരുന്ന സീസണിൽ ടീമിനെ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി ടോട്ടൻഹാം തങ്ങളുടെ 4 മത്തെ താരത്തെയും സ്വന്തമാക്കിയിരിക്കുകയാണ്. എവെർട്ടണിൻ്റെ ബ്രസീലിയൻ മുന്നേറ്റ താരം റിച്ചാർലിസനുമായി കരാറിലെത്തിയിരിക്കുകയാണ് ടോട്ടൻഹാം ഇപ്പോൾ. താരത്തെ സ്വന്തമാക്കാൻ 50 മില്ല്യണും 10 മില്ല്യൻ ആഡ് ഓണുമാണ് ടോട്ടൻഹാം എവെർട്ടണിന് നൽകിയിരിക്കുന്നത്. ഇപ്പോൾ ബ്രസീലിലുള്ള താരത്തിൻ്റെ മെഡിക്കൽ അവിടെ വെച്ച് തന്നെയാണ് പൂർത്തിയാക്കാനാണ് ടോട്ടൻഹാം ഉദ്ദേശിക്കുന്നത്.
ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് കളിക്കുന്ന ടോട്ടൻഹാമിന് കൂടുതൽ ശക്തി പകരുന്നതാണ് ഫോർസ്റ്റർ, ബിസൗമ, പെരിസിച്ച് എന്നിവർക്ക് പുറമേ റിച്ചാർലിസനിൻ്റെയും ക്ലബ്ബിലേക്കുള്ള വരവ്. ടോട്ടൻഹാമിനെ ആഭ്യന്തര, യൂറോപ്യൻ കിരീടങ്ങൾക്ക് വേണ്ടി ശക്തമായി പൊരുതുന്ന ഒരു ടീമായി മാറ്റിയെടുക്കുക എന്ന് തന്നെയാണ് പരിശീലകൻ കോണ്ടെയുടെ ലക്ഷ്യം.
2018ലാണ് റിച്ചാർലിസൻ വാട്ട്ഫോർഡിൽ നിന്ന് എവെർട്ടണിൽ എത്തുന്നത്, തുടർന്ന് ക്ലബ്ബിനായി 135 മത്സരങ്ങളിൽ നിന്ന് 43 ഗോളുകൾ നേടാൻ താറത്തിനായി.
Tottenham have signed Richarlison on a permanent deal, here we go! First part of paperworks now signed with Everton, after full agreement on personal terms. 🚨⚪️🇧🇷 #THFC
— Fabrizio Romano (@FabrizioRomano) June 30, 2022
Fee will be £50m guaranteed plus add-ons. Richarlison, on his way for medical tests in Brasil. Done deal. pic.twitter.com/r5zFOJPK1f
Post a Comment