റയൽ മാഡ്രിഡ് പ്രതിരോധനിരയെ മുന്നിൽ നിന്ന് നയിക്കുകയും, ടീം നിരവധി കിരീടങ്ങൾ നേടുന്നതിൽ നിർണ്ണായക പങ്കാളിയുമായിരുന്ന റാമോസിനെ ഈ വരുന്ന സീസണിൽ റയൽ മാഡ്രിഡ് തിരികെ ക്ലബ്ബിലേക്ക് തന്നെ കൊണ്ടുവരുമെന്ന് തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. എന്നാൽ റാമോസിൻ്റെ കാര്യത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് റയൽ മാഡ്രിഡ് നേതൃതം ഇപ്പോൾ .
താരത്തിനെ റയൽ മാഡ്രിഡ് തിരികെ സാന്റിയാഗോ ബെർണബ്യൂവിലേക്ക് എത്തിക്കില്ലായെന്നും, ക്ലബ്ബ് ഭാവിലേക്കുള്ള ചുവടുവെപ്പിലാണെന്നും, താരത്തെ തിരികെ ക്ലബ്ബിലേക്ക് എത്തിക്കുന്നത് പിന്നോട്ടുള്ള ഒരു ചുവടുവെപ്പ് ആകുമെന്നുമാണ് റയൽ മാഡ്രിഡ് വ്യക്തമാക്കിയിരിക്കുന്നത്. കൂടാതെ പരിശീലകൻ കാർലോ ആൻസലോട്ടിക്കും താരത്തെ തിരികെ ക്ലബ്ബിലേക്ക് കൊണ്ടുവരുന്നതിനോട് താൽപ്പര്യമില്ല.
റയൽ മാഡ്രിഡിന് വേണ്ടി 469 മത്സരങ്ങൾ കളിച്ച റാമോസിന് നിലവിൽ പിഎസ്‌ജിയിൽ തന്നെ തുടരാനാണ് താൽപര്യമെങ്കിലും, താരത്തെ ഈ വരുന്ന സീസണിൽ ടീമിന്റെ ഭാഗമാക്കാൻ പിഎസ്‌ജി നേതൃത്വത്തിന് താല്പര്യമില്ലായെന്ന് തരത്തിലുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. താരത്തിന് ഇടക്കിടെയുണ്ടാകുന്ന പരിക്കാണ് പിഎസ്‌ജിക്ക് തലവേദന സൃഷ്ട്ടിക്കുന്നത്. കൂടാതെ താരത്തിന് വലിയ വേതനവുമാണ് ക്ലബ്ബ് നൽകുന്നത്.
ഈ കഴിഞ്ഞ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിലാണ് ഏറെ പ്രതീക്ഷയോടെ 36കാരനായ റാമോസ് ഫ്രീ ട്രാൻസ്ഫറിൽ റയൽ മാഡ്രിഡിൽ നിന്ന് പിഎസ്‌ജിയിലേക്ക് ചേക്കേറിയത്. പക്ഷേ താരത്തിന് പിഎസ്‌ജിക്ക് വേണ്ടി 12 മത്സരങ്ങൾ മാത്രമാണ് കളിക്കാൻ സാധിച്ചത്.
Post a Comment