അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ല, ബയേൺ മ്യൂണിക്കിനെതിരെയുള്ള തോൽവിയോടെ ബാർസ യൂറോപ്പ ലീഗിലേക്ക്

അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ല, ബയേൺ മ്യൂണിക്കിനെതിരെയുള്ള തോൽവിയോടെ ബാർസ യൂറോപ്പ ലീഗിലേക്ക്

ഇന്ന് ബയേൺ മ്യൂണിക്കിനെതിരെ അവരുടെ സ്വന്തം മൈതാനമായ അലയൻസ് അരീനയിൽ ബാഴ്‌സലോണ ഇറങ്ങുപ്പോൾ, ബാഴ്‌സലോണക്ക് അത് ഒരു  ജീവൻ മരണ പോരാട്ടമായിരുന്നു. ബയേൺ മ്യൂണിക്കിനെതിരെ ജയിച്ചാൽ അവസാന പതിനാറിലെത്താം മറിച്ച് തോൽക്കുകയാണെങ്കിൽ ചരിത്രത്തിൽ ആദ്യമായി ബാഴ്‌സലോണക്ക് യൂറോപ്പ ലീഗിൽ കളിക്കാം. 
പക്ഷെ മികച്ച ഫോമിൽ കളിക്കുന്ന ബയേൺ മ്യൂണിക്കിനെ അവരുടെ സ്വന്തം മൈതാനമായ അലയൻസ് അരീനയിൽ പരാജയപ്പെടുത്തുകയെന്നത് ബാഴ്‌സലോണയുടെ സ്വന്തം ആരാധകർക്കുപ്പോലും പ്രതീക്ഷയില്ലാത്ത കാര്യമായിരുന്നു.  

പക്ഷെ പുതിയ പരിശീലകൻ സാവി ഹെർണാണ്ടസ് ബയേൺ മ്യൂണിക്കിനെതിരെയുള്ള കളിക്ക് മുന്നേ "ബയേൺ മ്യൂണിക്കിനെ തോൽപ്പിച്ച് അടുത്ത ഘട്ടത്തിലേക്ക് മുന്നേറാൻ ബാഴ്‌സലോണക്ക്  അത്ഭുതങ്ങളൊന്നും കാണിക്കേണ്ട ആവശ്യമില്ലായെന്ന്" പറഞ്ഞത് ചില ബാഴ്‌സലോണ ആരധകർക്കെങ്കിലും പ്രതീക്ഷ നൽകിയ വാക്കുകളായിരുന്നു.

പക്ഷെ അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ല, ബയേൺ മ്യൂണിക്കിനെതിരെയുള്ള തോൽവിയോടെ ബാർസ ഇനി യൂറോപ്പ ലീഗിൽ കളിക്കും. യൂറോപ്പ ലീഗ് ആരംഭിച്ചതിനു ശേഷം ആദ്യമായാണ് ബാഴ്‌സലോണ യൂറോപ്പ ലീഗിൽ കളിക്കുന്നത്  

ആദ്യ പകുതിയിൽ തന്നെ ബയേൺ മ്യൂണിക്ക് രണ്ട് ഗോളിന് മുന്നിലെത്തിയപ്പോൾ കളിയുടെ ചിത്രം വ്യക്തമായിരുന്നു. 34 ആം മിനുട്ടിൽ തോമസ് മുള്ളർ, 43 ആം മിനുട്ടിൽ ലെറോയ് സാനെ എന്നിവരുടെ ഗോളുകളായിരുന്നു ബയേൺ മ്യൂണിക്കിന് ലീഡ് നൽകിയത്. 

രണ്ടാം പകുതിയിൽ 62 ആം മിനുട്ടിൽ ജമാൽ മുസിയാലയിലൂടെ ബയേൺ മ്യൂണിക്ക് മൂന്നാമത്തെ ഗോളും അടിച്ചപ്പോൾ, ബാഴ്‌സയുടെ പ്രതീക്ഷകൾ അസ്തമിക്കുകയായിരുന്നു. ആദ്യപകുതിയിൽ തന്നെ ജോർദി ആൽബ പരിക്കേറ്റു പുറത്തു പോയതും ബാഴ്‌സലോണക്ക് തിരിച്ചടിയായി.

ഗ്രൂപ്പ് ഇയിൽ മറ്റൊരു മത്സരത്തിൽ ബെൻഫിക ഡൈനാമോ കീവിനെ രണ്ട് ഗോളിന് പരാജയപ്പെടുത്തി അവസാന പതിനാറിലെത്തി.   

Post a Comment

Previous Post Next Post