ബയേൺ മ്യൂണിക്കിനെതിരെ ബാഴ്‌സലോണക്ക് ജീവൻ മരണ പോരാട്ടം

ബയേൺ മ്യൂണിക്കിനെതിരെ ബാഴ്‌സലോണക്ക് ജീവൻ മരണ പോരാട്ടം

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാനത്തെ മത്സരത്തിന് ബയേൺ മ്യൂണിക്കിനെതിരെ ഇറങ്ങുപ്പോൾ ബാഴ്‌സലോണക്ക് ഇത് ജീവൻ മരണ പോരാട്ടമാണ്. ഇന്ന് ബയേൺ മ്യൂണിക്കിനെതിരെ അവരുടെ സ്വന്തം മൈതാനമായ അലയൻസ് അരീനയിൽ ഇറങ്ങുപ്പോൾ വിജയത്തിൽ കുറഞ്ഞതൊന്നും ബാഴ്‌സലോണ ചിന്തിക്കുന്നില്ല. 

ബയേൺ മ്യൂണിക്കിന്റെ നിലവിലെ പ്രകടനം വെച്ച് നോക്കുമ്പോൾ അവരെ പരാജയപ്പെടുത്തുകയെന്നത് ബാഴ്‌സലോണക്ക് അത്രെ എളുപ്പമുള്ള കാര്യമല്ല. പക്ഷെ ബയേൺ മ്യൂണിക്കിനെ തോൽപ്പിച്ച് അടുത്ത ഘട്ടത്തിലേക്ക് മുന്നേറാൻ ബാഴ്‌സലോണക്ക്  അത്ഭുതങ്ങളൊന്നും കാണിക്കേണ്ട ആവശ്യമില്ലായെന്നാണ് പരിശീലകൻ സാവി ഹെർണാണ്ടസിന്റെ അഭിപ്രായം.

ബാഴ്‌സലോണ ബയേൺ മ്യൂണിക്കിനെയും ബെൻഫിക ഡൈനാമോ കീവിനെയുമാണ് ഇനി നേരിടാനുള്ളത്. ഇതിൽ ബാഴ്‌സലോണ ബയേൺ മ്യൂണിക്കിനെതിരെ തോൽക്കുകയും ബെൻഫിക ഡൈനാമോ കീവിനെ പരാജയപ്പെടുത്തുകയും ചെയ്താൽ, ബാഴ്‌സലോണ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്താകും.

നിലവിൽ ഗ്രൂപ്പ് ഇയിൽ 15 പോയിന്റുമായി ബയേൺ മ്യൂണിക്കാണ് ഒന്നാം സ്ഥാനത്ത്. 7 പോയിന്റുമായി ബാഴ്‌സലോണ രണ്ടാം സ്ഥാനത്തും 5 പോയിന്റുമായി ബെൻഫിക മൂന്നാം സ്ഥാനത്തുമാണ്.

Post a Comment

Previous Post Next Post