ബാഴ്സലോണ റൈറ്റ് ബാക്കായ ടെസ്റ്റ് ക്ലബ് മാറുന്ന കാര്യം പരിഗണിക്കുന്നില്ലെന്ന് താരത്തിന്റെ ഏജന്റായ മൈക്കൽ രേഷ്ക്ക. ഡാനി ആൽവസിന്റെ വരവോടെ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ടെസ്റ്റ് ബാഴ്സലോണ വിടുമെന്ന അഭ്യൂഹം ശക്തമായിരിക്കെയാണ്,താരത്തിന്റെ ഏജന്റ്, ടെസ്റ്റ് ബാഴ്സലോണ വിടുന്ന കാര്യം പരിഗണിക്കുന്നില്ലെന്ന് വ്യക്തമാക്കിയത്.
ജർമൻ മാധ്യമം ബിൽഡിനോട് സംസാരിക്കവേ " ബയേൺ മ്യൂണിക്കിലേക്ക് ടെസ്റ്റ് ചേക്കേറുമെന്ന് എനിക്ക് തോന്നുന്നില്ല, കാരണം ബാഴ്സലോണ വിടുന്ന കാര്യം ഇപ്പോൾ അദ്ദേഹത്തിന്റെ പരിഗണനയിലില്ല" - മൈക്കൽ രേഷ്ക്ക പറഞ്ഞു.
പക്ഷെ ബാഴ്സലോണയെ സംബന്ധിച്ച് അവർക്ക് കൂടുതൽ പ്രതിസന്ധി നൽകുന്ന തീരുമാനമാണ് ടെസ്റ്റിന്റെ. കാരണം സൈൻ ചെയ്ത ഫെറൻ ടോറസിനെ രജിസ്റ്റർ ചെയ്യണമെങ്കിൽ, ടെസ്റ്റ് ഉൾപ്പെടെ ചില താരങ്ങളെ ബാഴ്സലോണക്ക് ഒഴിവാക്കേണ്ടതുണ്ട്.
Post a Comment