ഒരു സമയത്ത് ബാഴ്സലോണ ആരാധകരുടെ കണ്ണിലെ കരടായിരുന്ന സാമുവൽ ഉംറ്റിറ്റിയാണ് ഇപ്പോ ബാഴ്സലോണ ആരാധകരുടെ മനസ്സിലെ ഹീറോ. ലാ ലിഗ നിശ്ചയിച്ച വേതന ബില്ല് കാരണം, ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് സൈൻ ചെയ്ത ഫെറൻ ടോറസിനെ രജിസ്റ്റർ ചെയ്യാൻ കഴിയാതിരുന്നതിന്റെ തടസ്സങ്ങളാണ് ഇപ്പോ നീങ്ങിയിരിക്കുന്നത്.
ബാഴ്സലോണ ഡിഫൻഡറായ ഉംറ്റിറ്റിക്ക് പുതിയ കരാർ നൽകിയാണ് ബാഴ്സലോണ, ഫെറൻ ടോറസിനെ രജിസ്റ്റർ ചെയ്യാനുള്ള വഴി കണ്ടെത്തിയത്. 2026 വരെയാണ് ഉംറ്റിറ്റിക്ക് ബാഴ്സലോണ പുതിയ കരാർ നൽകിയിരിക്കുന്നത്.
പുതിയ കരാർ അനുസരിച്ച് ഇപ്പോയുള്ള വേതനത്തെക്കാൾ പകുതി വേതനമാണ് ബാർസലോണ ഇനി ഉംറ്റിറ്റിക്ക് നൽകുക. ഇതാണ് ഫെറൻ ടോറസിന്റെ രജിസ്ട്രേഷൻ എളുപ്പമാക്കാൻ ബാഴ്സലോണയെ സഹായിച്ചത്.
Post a Comment