ഖത്തർ ലോകകപ്പിന് വേണ്ടിയുള്ള പ്ലേ ഓഫ് മത്സരത്തിൽ റഷ്യക്കെതിരെ കളിക്കാനില്ലായെന്ന് പോളണ്ട് ഫുട്‌ബോള്‍ അസോസിയേഷന്‍

ഖത്തർ ലോകകപ്പിന് വേണ്ടിയുള്ള പ്ലേ ഓഫ് മത്സരത്തിൽ റഷ്യക്കെതിരെ കളിക്കാനില്ലായെന്ന് പോളണ്ട് ഫുട്‌ബോള്‍ അസോസിയേഷന്‍

യുക്രൈനിലേക്കുള്ള റഷ്യയുടെ സൈനിക അധിനിവേശത്തിനെതിരെ കായിക ലോകത്ത് നിന്ന് വലിയ പ്രതിഷേധമാണ് ഉയർന്ന് വരുന്നത്. അതിന്റെ തുടർച്ചയായി 2022 ഖത്തർ ലോകകപ്പിന് വേണ്ടി മാർച്ച് 24ന് നടക്കാനിരുന്ന പ്ലേ ഓഫ് മത്സരത്തിൽ റഷ്യക്കെതിരെ കളിക്കാനില്ലായെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പോളണ്ട് ഫുട്‌ബോള്‍ അസോസിയേഷന്‍. 

പോളണ്ട് ഫുട്ബോൾ അസോസിയേഷൻ പ്രസിഡൻറ് സെസാരി കുലെസയാണ് ഇക്കാര്യം അറിയിച്ചത്. "കൂടുതൽ വാക്കുകളില്ല, പ്രവർത്തിക്കാൻ സമയമായി, യുക്രൈനിനെതിരായ റഷ്യൻ ഫെഡറേഷന്റെ ആക്രമണം രൂക്ഷമായതിനാൽ പോളണ്ട് ദേശീയ ടീം റഷ്യക്കെതിരെ പ്ലേ ഓഫ് കളിക്കാൻ ഉദ്ദേശിക്കുന്നില്ല". -  അദ്ദേഹം ട്വീറ്റ് ചെയ്തു.

തുടർന്ന് പ്രസിഡൻറ് സെസാരി കുലെസയെ പിന്തുണച്ചു കൊണ്ട് സൂപ്പർ താരം ലെവന്‍ഡോസ്‌കിയും രംഗത്തെത്തി. ട്വിറ്ററിലൂടെയാണ് താരം തന്റെ പിന്തുണ അറിയിച്ചത്. "യുക്രൈനിൽ സായുധ ആക്രമണം തുടരുന്ന സാഹചര്യത്തിൽ റഷ്യൻ ദേശീയ ടീമുമായി ഒരു മത്സരം കളിക്കുന്നത് എനിക്ക് സങ്കൽപ്പിക്കാൻ കഴിയില്ല. റഷ്യൻ ഫുട്ബോൾ താരങ്ങളും ആരാധകരും ഇതിന് ഉത്തരവാദികളല്ല, പക്ഷേ ഒന്നും സംഭവിക്കുന്നില്ലെന്ന് നടിക്കാനാവില്ല" - താരം ട്വിറ്ററിൽ കുറിച്ചു. 



Post a Comment

أحدث أقدم