ഈ സീസണിൽ ടീമിന്റെ മോശം പ്രകടനത്തെ തുടർന്ന് ലീഡ്സ് യുണൈറ്റഡിന്റെ പരിശീലക സ്ഥാനത്ത് നിന്ന് മാഴ്‌സലോ ബിയൽസയെ ഒഴിവാക്കി. 2018ലായിരുന്നു മാഴ്‌സലോ ബിയൽസ ലീഡ്സ് യുണൈറ്റഡിന്റെ പരിശീലകനായി ചുമതലയേറ്റത്.
ലീഡ്സ് യുണൈറ്റഡിനെ പ്രീമിയർ ലീഗിൽ തിരിച്ചു കൊണ്ടുവന്ന പരിശീലകനായിരുന്നു മാഴ്‌സലോ ബിയൽസ. പക്ഷെ കഴിഞ്ഞ സീസണിലെ മികച്ച പ്രകടനം ഈ സീസണിൽ ആവർത്തിക്കാൻ ബിയൽസക്കായില്ല. അവസാനമായി കളിച്ച ആറ് മത്സരത്തിൽ അഞ്ചിലും, ബിയൽസയുടെ ടീം പരാജയപ്പെടുകയായിരുന്നു. കൂടാതെ 14 ഗോളുകളാണ് അവസാന മൂന്ന് മത്സരങ്ങളിലായി ടീം വഴങ്ങിയത്.
നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ 16ആം സ്ഥാനത്തുള്ള ലീഡ്സ് യുണൈഡ്, തരംതാഴ്ത്തൽ ഭീഷണി നേരിടുകയാണ്. മാഴ്‌സലോ ബിയൽസക്ക് പകരം മുൻ ആർബി ലൈപ്സിഗ് പരിശീലകൻ ജെസ്സെ മാർഷിനെയാണ് ലീഡ്സ് യുണൈറ്റഡിന്റെ പരിശീലക സ്ഥാനത്തേക്ക് ക്ലബ്ബ് നേതൃത്വം പരിഗണിക്കുന്നത്.
Leeds United can confirm the club have parted company with head coach Marcelo Bielsa
— Leeds United (@LUFC) February 27, 2022
إرسال تعليق