ഈ വരുന്ന ട്രാൻസ്ഫർ ജാലകത്തിൽ ബാഴ്സലോണ പ്രധാനമായി ടീമിൽ എത്തിക്കാൻ ഉദ്ദേശിക്കുന്ന താരമാണ് ഡോർട്മുണ്ട് താരമായ ഹാലൻഡ്. ഒരു പക്ഷെ താരത്തെ ലഭിച്ചില്ലെങ്കിൽ പകരം ലിവർപൂൾ മുന്നേറ്റ താരമായ സലായെ ടീമിൽ എത്തിക്കാനാണ് പരിശീലകൻ സാവിക്ക് താൽപര്യം എന്നാണ് പുറത്ത് വരുന്ന പുതിയ റിപ്പോർട്ട്.
നിലവിൽ ഏറ്റവും മികച്ച ഫോമിൽ കളിച്ച് കൊണ്ടിരിക്കുന്നതും, ഏറ്റവും അപകടകാരിയുമായ മുന്നേറ്റ താരങ്ങളിൽ ഒരാളാണ് സലാ. 2023 നിൽ ലിവർപൂളുമായി കരാർ അവസാനിക്കുന്ന മുന്നേറ്റ താരം ഇതുവരെ ക്ലബ്ബുമായി കരാർ പുതുക്കിയിട്ടില്ല. താരവുമായി ലിവർപൂൾ ചർച്ചകൾ നടത്തുന്നുണ്ടെങ്കിലും, വേതന സംബന്ധമായ പ്രശ്നങ്ങൾ കാരണം താരം കരാർ സ്വീകരിച്ചിട്ടില്ല.
ഡോർട്മുണ്ട് താരം തന്നെയാണ് ബാഴ്സലോണയുടെ പ്രധാന ലക്ഷ്യമെങ്കിലും, താരത്തിനായി വൻ പണം കണ്ടത്തണമെന്നതും താരത്തിനായി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റി രംഗത്തുള്ളതുമാണ് ബാർസലോണക്ക് മുമ്പിലുള്ള ഏറ്റവും വലിയ വെല്ലുവിളി.
Post a Comment