ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെയുള്ള മത്സരത്തിന് ശേഷം എടികെ മോഹൻ ബഗാൻ താരം ജിങ്കൻ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ താക്കീതുമായി AIFF. ജിങ്കന്റെ പരാമർശത്തിൽ താരതിനെരെ നടപടി വേണമെന്ന ആവിശ്യം ഉയർന്നിരുന്നു. വിഷയം വൻ വിവാദമായതോടെ ജിങ്കൻ തന്നെ സാമൂഹിക മാധ്യമം വഴി മാപ്പ് പറഞ്ഞിരുന്നു.
ഇപ്പോഴിതാ വിഷയത്തിൽ ഇടപ്പെട്ട AIFF അച്ചടക്ക സമിതി ജിങ്കന് താക്കീത് നൽകിയിരിക്കുകയാണ്. സാമൂഹിക മാധ്യമം വഴി താരം നടത്തിയ മാപ്പ് പരിഗണിച്ചാണ് താരത്തിന് AIFF അച്ചടക്ക സമിതി താക്കീത് നൽകിയത്. താരം ഇനി പിഴവ് ആവർത്തിച്ചാൽ താരത്തിനെതിരെ ശക്തമായ നടപടിയുണ്ടാക്കുമെന്നും AIFF അറിയിച്ചു.
മത്സരം ഇരു ടീമുകളും രണ്ട് ഗോൾ വീതം വേണ്ടി സമനിലയിൽ പിരിയുകയായിരുന്നു. അവസാന നിമിഷമായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് സമനില ഗോൾ വഴങ്ങിയത്.
Post a Comment