ഒറ്റരാത്രികൊണ്ട് ഒന്നും മാറുകയില്ലെന്നും, അതുകൊണ്ട് തന്നെ പുതിയ പരിശീലകൻ എറിക് ടെൻ ഹാഗിന് മാഞ്ചസ്റ്റർ യുണൈറ്റഡ് നേതൃത്വവും ആരാധകരും, അദ്ദേഹത്തിന് സമയം നൽകണമെന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം റൂണി. സ്കൈ സ്പോർട്സിനോട് സംസാരിക്കവേയാണ് താരം ഈ കാര്യം വ്യക്തമാക്കിയത്.
"ഇതൊരു വലിയ ജോലിയാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് നേതൃത്വവും ആരാധകരും അൽപ്പം ക്ഷമയോടെയിരിക്കണം, അവർ അദ്ദേഹത്തിന് കുറച്ച് സമയം നൽകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കാരണം ഇത് ഒറ്റരാത്രി കൊണ്ട് അല്ലെങ്കിൽ നിങ്ങൾ ആഗ്രഹിക്കുന്നത്ര വേഗത്തിൽ ഒന്നും മാറാൻ പോകുന്നില്ല. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ കിരീടത്തിനായി പൊരുതാൻ പോകുന്ന ടീമാകുന്നതുവരെ അൽപ്പം ക്ഷമ കാണിക്കണം." - റൂണി പറഞ്ഞു.
ഇടക്കാല പരിശീലകൻ രംഗ്നിക്കിന് പകരം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനായി എറിക് ടെൻ ഹാഗ് ഇന്നലെയാണ് ചുമതലയേറ്റത്. 2025വരെയുള്ള കരാറാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് അദ്ദേഹത്തിന് നൽകിയത്. അടുത്ത സീസണിന്റെ തുടക്കം മുതൽ ആയിരിക്കും എറിക് ടെൻ ഹാഗ് മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ്ബിനൊപ്പം ചേരുക. റിക് ടെൻ ഹാഗ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനായി വരുന്നതോടെ ഇടക്കാല പരിശീലകനായ റാങ്നിക്കിന് ക്ലബ്ബിന്റെ കൺസൾട്ടിങ് റോളാണ് ക്ലബ്ബ് നേതൃത്വം നൽകുക.
إرسال تعليق