ഇടക്കാല പരിശീലകൻ രംഗ്നിക്കിന് പകരം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനായി എറിക് ടെൻ ഹാഗ് ചുമതലയേറ്റു. എറിക് ടെൻ ഹാഗുമായി കരാറിലെത്തിയതായി ക്ലബ്ബ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റെർ അക്കൗണ്ടിലൂടെ പ്രസ്‌താവന ഇറക്കി. അടുത്ത സീസണിന്റെ തുടക്കം മുതൽ ആയിരിക്കും എറിക് ടെൻ ഹാഗ് മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ്ബിനൊപ്പം ചേരുക.
2025വരെയുള്ള കരാറിലാണ് എറിക് ടെൻ ഹാഗ് മാഞ്ചസ്റ്റർ യുനൈറ്റഡുമായി ഒപ്പുവെച്ചത്. "മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മാനേജരായി നിയമിക്കപ്പെട്ടത് വലിയ ബഹുമതിയാണ്, മുന്നിലുള്ള വെല്ലുവിളിയിൽ ഞാൻ വളരെയധികം ആവേശഭരിതനാണ്. ഈ മഹത്തായ ക്ലബ്ബിന്റെ ചരിത്രവും ആരാധകരുടെ അഭിനിവേശവും എനിക്കറിയാം, അവർ അർഹിക്കുന്ന വിജയം നൽകാൻ കഴിവുള്ള ഒരു ടീമിനെ വികസിപ്പിക്കാൻ ഞാൻ തീർച്ചയായും നിശ്ചയിച്ചിരിക്കുന്നു.”- ടെൻ ഹാഗ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വെബ്‌സൈറ്റിനോട് പറഞ്ഞു.
നിലവിലെ പരിശീലകനായ റാങ്നിക് എറിക് ടെൻ ഹാഗിന്റെ വരവോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കൺസൾട്ടിങ് റോളിലേക്ക് മാറും. 2017ലാണ് എറിക് ടെൻ ഹാഗ് അജാക്‌സിന്റെ പരിശീലകനായി ചുമതലയേറ്റത്.
🇳🇱 Made in the Netherlands. Ready for Manchester.
— Manchester United (@ManUtd) April 21, 2022
🔴 Erik ten Hag's next step is United.#MUFC || #WelcomeErik pic.twitter.com/SwsCwFja10
إرسال تعليق