ലിവർപൂൾ ഞങ്ങളെക്കാൾ ഒരുപാട് മുന്നിലാണെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ രംഗ്നിക്ക്

ലിവർപൂൾ ഞങ്ങളെക്കാൾ ഒരുപാട് മുന്നിലാണെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ രംഗ്നിക്ക്

ഇന്നലെ ലിവർപൂളിന്റെ മൈതാനമായ ആൻഫീൽഡിൽ വെച്ച് നടന്ന നോർത്ത് വെസ്റ്റ് ഡെർബിയിൽ ചിരവൈരികളായ ലിവർപൂളിനോട് 4 ഗോളിൻ്റെ നാണംകെട്ട തോൽവിയായിരുന്നു  മാഞ്ചസ്റ്റർ യുണൈറ്റഡ് ഏറ്റുവാങ്ങിയത്. ആൻഫീൽഡിൽ ലിവർപൂളിനോട് ഒന്ന് പൊരുതാൻപ്പോലും മാഞ്ചസ്റ്റർ യുണൈറ്റഡിന് സാധിച്ചിരുന്നില്ല. കളിയുടെ 72 ശതമാനവും ലിവർപൂളിന്റെ കൈവശമായിരുന്നു പന്ത്.

മത്സരശേഷം എല്ലാ അർത്ഥത്തിലും ലിവർപൂൾ ഞങ്ങളെക്കാൾ ഒരുപാട് മുന്നിലാണെന്ന് പറഞ്ഞിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ രംഗ്നിക്ക്. "ഇത് നാണക്കേടും, നിരാശാജനകവും, അപമാനവുമാണ്, ലിവർപൂൾ ഞങ്ങളെക്കാൾ ആറ് വർഷം മുന്നിലാണെന്ന് കാര്യം ഞങ്ങൾ മനസ്സിലാക്കണം. ക്ലബ്ബിനെ മാത്രമല്ല, ഈ നഗരത്തെയും പരിശീലകനായി വന്നതിന് ശേഷം ക്ലോപ്പ് മറ്റൊരു തലത്തിൽ എത്തിച്ചിരിക്കുന്നു. അടുത്ത ട്രാൻസ്ഫെർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ആവിശ്യമുള്ളതും അതാണ്." - രംഗ്നിക്ക് പറഞ്ഞ്

ഈ വർഷം ഇത് രണ്ടാം തവണയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ലിവർപൂളിനോട് നാണംകെട്ട തോൽവി ഏറ്റുവാങ്ങുന്നത്. ഓൾഡ് ട്രാഫൊർഡിൽ വെച്ച് നടന്ന ആദ്യ മത്സരത്തിൽ സലായുടെ ഹാട്രിക്ക് മികവിൽ 5 ഗോളിനായിരുന്നു ലിവർപൂൾ അന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്.

ലിവർപൂളുമായുള്ള തോൽവിയോടെ ചാമ്പ്യൻസ് ലീഗ് യോഗ്യത മാഞ്ചസ്റ്റർ യുണൈറ്റഡിന് വീണ്ടും സങ്കീർണമായി. ടോട്ടൻഹാമിന്റെയും ആഴ്‌സണലിന്റെയും വരും മത്സരങ്ങളുടെ ഫലം അനുസരിച്ചായിരിക്കും ഇനി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ചാമ്പ്യൻസ് ലീഗ് യോഗ്യതയുടെ ഭാവി.

Post a Comment

أحدث أقدم